Picsart 23 03 17 00 08 54 353

ലെജൻഡ്സ് ലീഗ്, അംല ടോപ് സ്കോറർ, വേൾഡ് ജയന്റ്സിനു വീണ്ടും വിജയം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ വേൾഡ് ജയന്റ്‌സും ഏഷ്യ ലയൺസും തമ്മിലുള്ള ആവേശകരമായ ഏറ്റുമുട്ടലിൽ 20 റൺസിന് വേൾഡ് ജയന്റ്സ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത വേൾഡ് ജയന്റ്സ് നിശ്ചിത 20 ഓവറിൽ 150-3 എന്ന സ്‌കോറാണ് ഉയർത്തിയത്, ഹാഷിം അംലയുടെയും ജാക്ക് കാലിസിന്റെയും മിന്നുന്ന പ്രകടനം ആണ് അവർക്ക് ബലമായത്. അംല 59 പന്തിൽ 68 റൺസ് നേടിയപ്പോൾ കാലിസ് 43 പന്തിൽ 56 റൺസ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഏഷ്യാ ലയൺസിന് മാന്യമായ തുടക്കം ലഭിച്ചുവെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു, തിലകരത്‌നെ ദിൽഷൻ 28 പന്തിൽ 37 റൺസെടുത്തപ്പോൾ ഷാഹിദ് അഫ്രീദി 18 പന്തിൽ 26 റൺസ് നേടി. എന്നിരുന്നാലും ഇവരുടെ ശ്രമം മതിയായില്ല കളി ജയിക്കാൻ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, ക്രിസ് എംഫോഫുവും ടിനോ ​​ബെസ്റ്റും വേൾഡ് ജയന്റ്സിനായി മികച്ച ബൗളിംഗ് പുറത്തെടുത്തു.

Exit mobile version