Picsart 23 03 20 23 25 42 818

ശ്രീലങ്കൻ ഇതിഹാസങ്ങളുടെ വെടിക്കെട്ടിൽ ലെജൻഡ്സ് ലീഗ് കിരീടം ഏഷ്യൻ ലയൺസ് സ്വന്തമാക്കി

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മൂന്നാം സീസണിലെ കിരീടം ഏഷ്യൻ ലയൺസിന്. ഇന്ന് നടന്ന ഫൈനലിൽ വേൾഡ് ജയന്റ്സിനെ പരാജയപ്പെടുത്തി ആണ് ഷഹിദ് അഫ്രീദി നയിക്കുന്ന ഏഷ്യൻ ലയൺസ് കിരീടം നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത വേൾഡ് ജയന്റ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് ആണ് എടുത്തത്. 54 പന്തിൽ 78 റൺസ് എടുത്ത ദക്ഷിണാഫ്രിക്കൻ ഇതിഹാസം കാലിസ് ആണ് അവരുടെ ടോപ് സ്കോറർ ആയത്. അബ്ദുൽ റസാക് ഏഷ്യൻ ലയൺസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഏഷ്യൻ ലയൺസ് അനായാസം 16 ഓവറിലേക്ക് ലക്ഷ്യം പിന്തുടർന്നു. 7 വിക്കറ്റ് വിജയമാണ് അവർ സ്വന്തമാക്കിയത്. 28 പന്തിൽ നിന്ന് 57 റൺസ് എടുത്ത ഉപുൽ തരംഗയും 42 പന്തിൽ നിന്ന് 58 എടുത്ത ദിൽഷനും ആക്രമിച്ചു കളിച്ച് സമ്മർദ്ദമില്ലാതെ വിജയം നേടുക ആയിരുന്നു.

Exit mobile version