Home Tags Gokulam

Tag: Gokulam

അപ്രതീക്ഷിതം!! ഗോകുലം എഫ് സിയുടെ പുതിയ പരിശീലകൻ ക്ലബ് വിട്ടു

സീസൺ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിത തീരുമാനവുമായി ഗോകുലം കേരള എഫ് സി. കഴിഞ്ഞ സീസൺ അവസാനത്തോടെ ഗോകുലത്തിന്റെ പരിശീലകനായി എത്തിയ ഫെർണാണ്ടോ വരേല ക്ലബ് വിട്ടു. പ്രീസീസൺ മത്സരങ്ങളിലും...

വനിതാ ഐലീഗിൽ ഗോകുലത്തെ തോൽപ്പിച്ച് റഫറി

വനിതാ ഐലീഗിന് നിറം മങ്ങിയ തുടക്കം എന്നുതന്നെ പറയാം. വനിതാ ഫുട്ബോൾ ലോകത്തെങ്ങും മുന്നേറുമ്പോൾ അതിലേക്കുള്ള ഇന്ത്യയുടെ ചുവടായാണ് വനിതാ ഐ ലീഗിനെ കണ്ടത്‌. എന്നാൽ ആ വനിതാ ഐലീഗിൽ ഇന്ന് കണ്ടത്...

സൂപ്പർ കപ്പ്, ഗോകുലത്തിന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

പ്രഥമ സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കുള്ള ഫിക്സ്ചർ ആയി. ഭുവനേശ്വറിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ ഐ ലീഗിലേയും ഐ എസ് എല്ലിലേയും അവസാന നാലു സ്ഥാനക്കാരാണ് ഏറ്റുമുട്ടുന്നത്. ഇന്ന് സൂപ്പർ കപ്പിൽ നേരിട്ട്...

സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത ഇല്ല, എങ്കിലും തല ഉയർത്തി ഗോകുലം എഫ് സി

ആദ്യ ഐലീഗ് സീസൺ അവസാനിക്കുമ്പോൾ തല ഉയർത്തി തന്നെയാണ് ബിനൊ ജോർജ്ജും ഗോകുലം എഫ് സിയും മടങ്ങുന്നത്. ഇന്ന് നടന്ന അവസാന മത്സരത്തിൽ മോഹൻ ബഗാനെ നേരിടുമ്പോൾ വിജയം നിർബന്ധമായിരുന്നു ഗോകുലത്തിന്. ഒരു...

“ഗോകുലത്തിൽ കളിച്ച് യുവതാരങ്ങൾ ഇന്ത്യൻ ജേഴ്സിയിലെത്തണം” ബിനോ ജോർജ്ജ്

ഗോകുലം എഫ് സിയിലൂടെ കൂടുതൽ പുതിയ താരങ്ങൾ വളർന്നു വരണമെന്നും അങ്ങനെ വളർന്നു വരുന്ന താരങ്ങൾ ഇന്ത്യൻ ജേഴ്സി അണിയുന്നത് കാണണമെന്നും ഗോകുലത്തിന്റെ കോച്ച് ബിനോ ജോർജ്ജ്. താരങ്ങൾ ഇന്ത്യൻ ജേഴ്സി അണിയുന്നത്...

ഗോകുലം ഇന്ന് ഐസോളിനെതിരെ

ഐ ലീഗിൽ മികച്ച പ്രകടനം തുടരുന്ന ഗോകുലം കേരള എഫ് സി നാളെ ഐസോളിനെ നേരിടും. ഐസോളിൽ വെച്ചാണ് മത്സരം. ഗോകുലത്തിന്റെ സീസണിലെ അവസാന എവേ മത്സരമാണ് നാളെ. സീസൺ തുടക്കത്തിൽ കോഴിക്കോട്...

ബ്ലാസ്റ്റേഴ്സും ഗോകുലവും ട്രെയിനിംഗ് ഗ്രൗണ്ടിൽ ഒരുമിച്ചു

കേരളത്തിന്റെ രണ്ടേ രണ്ടു ദേശീയ ക്ലബുകളും കൊൽക്കത്തയിൽ ഒരുമിച്ചു. ഇന്നാണ് കൊൽക്കത്തയിൽ ട്രെയിനിംഗ് ഗ്രൗണ്ടിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീമും ഗോകുലം ടീമും പരിചയം പുതുക്കിയത്. ഇന്നലെ മോഹൻ ബഗാനെതിരായ ഗോകുലത്തിന്റെ മത്സരം...

ഗോകുലത്തിന്റേത് ചരിത്ര വിജയം, ബ്ലാസ്റ്റേഴ്സിന് കഴിയാത്തത്

ഗോകുലം എഫ് സിയുടെ മോഹൻ ബഗാനെതിരായ വിജയം വെറുമൊരു അട്ടിമറിയായി തള്ളാൻ കഴിയുന്നതല്ല. അത് കേരള ഫുട്ബോളിന്റെ ചരിത്രത്തിലെ വലിയ വിജയങ്ങളിൽ ഒന്നായി ബാക്കിയാകേണ്ടതാണ്. കൊൽക്കത്തയിൽ പോയി കൊൽക്കത്തൻ ക്ലബുകളെ പരാജയപ്പെടുത്തുക എന്നത്...

അരങ്ങേറ്റത്തിൽ ഗോകുലത്തിന് നിരാശ

ഐ ലീഗിലെ അരങ്ങേറ്റത്തിൽ ഗോകുലം എഫ് സിക്ക് നിരാശ. ഷില്ലോംഗ് ലജോംഗിനെ ലജോംഗിൽ നേരിട്ട ഗോകുലം അരങ്ങേറ്റക്കാരുടെ പരിഭ്രമം ഒന്നുമില്ലാതെ കളിച്ചെങ്കിലും അലൻ ഡിയോറിയുടെ 70ആം മിനുട്ടിലെ ഗോളിന് മുന്നിൽ പരാജയപ്പെടുക ആയിരുന്നു....

ഈജിപ്തിൽ നിന്നൊരു അസിസ്റ്റന്റ് കോച്ചുമായി ഗോകുലം

ഐ ലീഗ് തുടങ്ങാനിരിക്കെ ഈജിപ്തില്‍ നിന്ന് മുഹമ്മദ് എന്ന അസിസ്റ്റന്റ് കോച്ചിനെ വരുത്തിയിരിക്കുകയാണ് കേരളത്തിന്റ സ്വന്തം ഗോകുലം എഫ് സി. 2011ന് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്നൊരു ക്ലബ് ഐ ലീഗില്‍ അരങ്ങേറുന്നത്....

ആളും ആരവവുമില്ലാതെ ഐ ലീഗിന് ഇന്ന് തുടക്കം

ഒരു പക്ഷെ ഐ ലീഗിന്റെ അവസാനത്തെ പതിപ്പായേക്കാവുന്ന പതിനൊന്നാം സീസണിന് ഇന്ന് തുടക്കമാവും. ആളും ആരവവും ഇല്ലാതെയാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിന് തുടക്കം കുറിക്കുന്നത്. ഐഎസ്എല്ലിന്റെ താരശോഭയിൽ മുങ്ങി പേരിനു...

ആദ്യ ഐ ലീഗ് മത്സരത്തിനായി ഗോകുലം എഫ് സി യാത്ര തിരിച്ചു

ആദ്യ ഐലീഗ് മത്സരത്തിനായി കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സി യാത്ര തിരിച്ചു. ഷില്ലോംഗ് ലജോംഗിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ ലജോംഗിനെയാണ് ഗോകുലം ആദ്യ മത്സരത്തിൽ നേരിടുന്നത്‌. നവംബർ 27നാണ് മത്സരം...

ബ്ലാസ്‌റ്റേ്‌ഴ്‌സിനെ പ്രശംസിച്ച് ഗോകുലം എഫ് സി കോച്ച് ബിനു ജോര്‍ജ്

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്രശംസിച്ച് കേരളത്തിന്റെ ഒരേയൊരു ഐലീഗ് ക്ലബ് ഗോകുലം എഫ് സി മുഖ്യ പരിശീലകന്‍ ബിനു ജോര്‍ജ്. കേരള ഫുട്‌ബോളിന് ഒരു പരിധിവരെ മുന്നോട്ട് കുതിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ് സാധീനിച്ചെന്ന്...

ഗോകുലം എഫ് സി സീസൺ ടിക്കറ്റിന് വെറും 350 രൂപ മാത്രം

ഗോകുലം കേരള എഫ് സിയുടെ ഐ ലീഗ് മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ചു. കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 9 ഹോം മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകളാണ് വിൽപ്പനയാരംഭിച്ചത്. 9 മത്സരങ്ങൾക്കുമായി സീസൺ ടിക്കറ്റ് വെറും...

തിരൂരിന്റെ സ്വന്തം സലാഹ് ഇനി ഗോകുലം എഫ് സി ജേഴ്സിയിൽ

മുൻ സാറ്റ് തിരൂരിന്റെ ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാഹ് ഇനി ഐ ലീഗിൽ കളിക്കും.മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിൽ അവസാനം കളിച്ച സലായെ കേരളത്തിന്റെ സ്വന്തം ഐ ലീഗ്...
Advertisement

Recent News