T20 World CupFeatured

പാക്കിസ്ഥാന്‍ അമ്പേ പരാജയം, ഇന്ത്യയുടെ സര്‍വ്വാധിപത്യം

Indiamen

ഐസിസി ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175 റൺസ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 18 ഓവറിൽ 114 റൺസിന് ഓള്‍ഔട്ട് ആയി. 61 റൺസിന്റെ വിജയം ആണ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ നേടിയത്. ജസ്പ്രീത് ബുംറ തുടക്കത്തിലേല്പിച്ച പ്രഹരത്തിൽ നിന്ന് കരകയറാനാകാതെ പാക്കിസ്ഥാന്‍ പതറിയപ്പോള്‍ 44 റൺസ് നേടിയ ഉസ്മാന്‍ ഖാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേൽ, വരുൺ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.