കായിക അവാര്‍ഡ് പ്രഖ്യാപനത്തിൽ പരാതിയുമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയ ബജ്‌റംഗ് പൂനിയ രംഗത്തെത്തി. തന്നെ അവഗണിച്ചതിനെതിരെ ഗുസ്തി താരം ബജ്‌റംഗ് പൂനിയ കോടതിയിൽ എത്തിയത് . ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ഗെയിംസിലും ഗുസ്തിയില്‍ സ്വര്‍ണം നേടിയ താരമാണ് ബജ്‌റംഗ് പൂനിയ. അംഗീകാരത്തിനായി താൻ ഇനിയും എന്ത് നേട്ടമാണ് നേടേണ്ടതെന്നും താരം ചോദിക്കുന്നു.
ഖേല്‍ രത്‌ന ഏതൊരു കായിക താരത്തിന്റെയും സ്വപ്‌നമാണ്. അപ്രതീക്ഷിതമായി അവസാനിക്കാവുന്ന കരിയറാണ് ഗുസ്തി താരങ്ങളുടേതെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു. ദേശീയ ഗുസ്തി ഫെഡറേഷന്‍ ഖേല്‍ രത്‌നയ്ക്കായി ബജ്‌രംഗിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും വെയിറ്റ്ലിഫ്റ്റർ മീരാഭായ് ചാനുവിനും ക്രിക്കറ്റ് താരം വിരാട് കോലിക്കു മാണ് അവാര്‍ഡ് ലഭിച്ചത്.