കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് തകർത്തു ഇന്ത്യക്ക് മൂന്നാം സ്വർണം സമ്മാനിച്ചു ഇരുപതുകാരൻ

ഇന്ത്യയുടെ ആറാം മെഡൽ,മൂന്നാം സ്വർണം, എല്ലാ മെഡലുകളും ദാരോദ്വഹനത്തിൽ നിന്നു.

കോമൺവെൽത്ത് ഗെയിംസിൽ ദാരോദ്വഹനത്തിൽ പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തിൽ റെക്കോർഡ് പ്രകടനവും ആയി സ്വർണം നേടി ഇന്ത്യയുടെ ഇരുപതുകാരൻ അചിന്റ ഷെയുലി. മൊത്തം ഗെയിംസ്‌ റെക്കോർഡ് ആയ 313 കിലോഗ്രാം ആണ് താരം ഉയർത്തിയത്. സ്നാച്ചിൽ ഗെയിംസ് റെക്കോർഡ് ആയ 143 കിലോഗ്രാം ഉയർത്തിയ ഇന്ത്യൻ താരം 170 കിലോഗ്രാം ക്ലീൻ ആന്റ് ജെർക്കിലും ഉയർത്തി.

20220801 014702

വെള്ളി മെഡൽ നേടിയ മലേഷ്യയുടെ ഹിദായത്ത് മുഹമ്മദിനെക്കാൾ 10 കിലോഗ്രാം ഭാരം ആണ് ഇന്ത്യൻ താരം ഉയർത്തിയത്. കാനഡയുടെ ഷാഡ് ഡാർസ്ഗ്നിക്ക് ആണ് ഈ ഇനത്തിൽ വെങ്കലം. ഇന്ത്യയുടെ ആറാം മെഡലും മൂന്നാം സ്വർണ മെഡലും ആണ് ഇത്. ഇന്ത്യ ഇന്ന് നേടുന്ന രണ്ടാം സ്വർണം ആണ് ഇത്. ഈ മെഡൽ നേട്ടത്തോടെ മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ദാരോദ്വഹനത്തിൽ ആണ് ഇന്ത്യ ഇതുവരെയുള്ള ആറു മെഡലുകളും നേടിയത്.