പ്രോ വോളിയിൽ ഇന്നാദ്യ സെമി, ആധിപത്യം തുടരാൻ കാലിക്കറ്റ് ഹീറോസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രോ വോളിയിൽ ഇന്ന് മുതൽ സെമി ഫൈനൽ പോരാട്ടം നടക്കും. ചെന്നൈയിൽ നടക്കുന്ന ആദ്യ സെമിയിൽ കാലിക്കറ്റ് ഹീറോസും യു മുംബയും ആണ് ഏറ്റുമുട്ടുന്നത്. ലീഗിൽ നടന്ന അഞ്ചു മത്സരങ്ങളും വിജയിച്ച് ഒന്നാമതായി ഫിനിഷ് ചെയ്ത ടീമാണ് കാലിക്കറ്റ് ഹീറോസ്. എല്ലാ മത്സരങ്ങളും ഏകപക്ഷീയമായി തന്നെ ലീഗ് ഘട്ടത്തിൽ വിജയിച്ച കാലിക്കറ്റ് ഹീറോസ് ഇന്നും അതാവർത്തിക്കും എന്നാണ് കരുതുന്നത്. ലീഗ് ഘട്ടത്തിൽ നാലാമതായി ഫിനിഷ് ചെയ്ത ടീമാണ് യു മുംബ.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ കൊച്ചി ബ്ലൂ സ്പൈകേഴ്സും ചെന്നൈ സ്പാർടാൻസുമാണ് ഏറ്റുമുട്ടുക. കാലിക്കറ്റ് ഹീറോസിനോട് മാത്രമെ ലീഗ് ഘട്ടത്തിൽ കൊച്ചി പരാജയപ്പെട്ടിട്ടുള്ളൂ.