കൊച്ചി പുറത്ത്, പ്രൊ വോളിയിൽ കാലിക്കറ്റ് ഹീറോസിന് ചെന്നൈ എതിരാളികൾ

പ്രഥമ പ്രോ വോളി ലീഗിലെ ആദ്യ ഫൈനൽ ലൈനപ്പ് ആയി. ഇന്ന് കൊച്ചി ബ്ലൂ സ്പൈകേഴ്സിനെ ആവേശ പോരാട്ടത്തിൽ വീഴ്ത്തി ചെന്നൈ സ്പാർട്ടാൻസ് ഫൈനലിലേക്ക് കടന്നു. ഇന്നലെ നടന്ന സെമി ഫൈനലിൽ യു മുംബയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഹീറോസ് ഫൈനലിൽ എത്തിയത്. ഫെബ്രുവരി 22നാണ് ഫൈനൽ നടക്കുക.

കടുപ്പം ഏറിയ മത്സരത്തിൽ കൊച്ചിയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ചെന്നൈ സ്പാർടാൻസ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 2-1 എന്ന നിലയിൽ കൊച്ചി മുന്നിട്ടു നിന്നതായിരുന്നു. ലീഗ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കൊച്ചിക്കായിരുന്നു വിജയം 16-14, 9-15, 10-15, 15-8, 15-13 എന്നീ സ്കോർ നിലയിലാണ് സെറ്റുകൾ അവസാനിച്ചത്. ചെന്നൈയുടെ രസ്ലാൻ സൊറോകിൻസാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്