കഴുത്തറപ്പൻ ടിക്കറ്റ് നിരക്ക്, വമ്പൻ പ്രതിഷേധവുമായി ബയേൺ മ്യൂണിക്ക് ആരാധകർ

- Advertisement -

ചാമ്പ്യൻസ് ലീഗിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് ബയേൺ മ്യൂണിക്ക് ആരാധകർ. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ – ബയേൺ മ്യൂണിക്ക് പോരാട്ടത്തിനിടയ്ക്കാണ് ബയേൺ ആരാധകർ പ്രതിഷേധം അറിയിച്ചത്. ആൻഫീൽഡിലെ ലിവർപൂൾ ആരാധകരുടെ പിന്തുണയും ബയേൺ ആരാധകർക്ക് കിട്ടി. “Away ticket LFC 48£.  FCB 55€”, “Th€ gr€€d knows no £imits” and “Twenty is plenty” എന്നിങ്ങനെയുള്ള ബാനറുകളാണ് ബവേറിയന്മാർ ഉയർത്തിയത്.

കഴിഞ്ഞ മാസം ചേർന്ന പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ യോഗത്തിൽ എവേ ടിക്കറ്റ് മുപ്പത് യൂറോ ആയി മൂന്നു സീസണിലേക്ക് നിലനിർത്താൻ തീരുമാനം എടുത്തിരുന്നു. എന്നാൽ യുവേഫയുടെ ചാമ്പ്യൻസ് ലീഗിന് ഇത് ബാധകമാക്കിയിരുന്നില്ല. അതാണ് ആരാധകരുടെ കനത്ത പ്രതിഷേധം വിളിച്ച് വരുത്തിയത്. ആദ്യ പാദ മത്‌സരത്തിൽ ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. ഇനി ലിവർപൂൾ ബയേണിനെ അലയൻസ് അരീനയിൽ വെച്ച് നേരിടും.

Advertisement