പ്രോ വോളിയിൽ അവസാനം കലമുടച്ച് കാലിക്കറ്റ് ഹീറോസ്, കിരീടം ചെന്നൈക്ക്

പ്രഥമ പ്രോ വോളി ലീഗ് കിരീടം ചെന്നൈ സ്പാർടാൻസിന് സ്വന്തം. ലീഗ് ഘട്ടത്തിലും സെമി ഫൈനലിലും അസാമാന്യ ഫോം പ്രകടിപ്പിച്ച കാലിക്കറ്റ് ഹീറോസിനെ തകർത്തു കൊണ്ടാണ് ചെന്നൈ സ്പാർടാൻസ് ഇന്ന് കിരീടം ഉയർത്തിയത്. കാലിക്കറ്റിന് ഒരു വെല്ലുവിളി ഉയർത്താൻ വരെ ഇന്ന് ആയില്ല. എതിരില്ലാത്ത മൂന്നു സെറ്റുകൾക്കായുരുന്നു ചെന്നൈയുടെ വിജയം.

സെമിയിൽ മറ്റൊരു കേരള ടീമായ കൊച്ചി ബ്ലൂ സ്പൈകേഴ്സിനെ ആവേശ പോരാട്ടത്തിൽ വീഴ്ത്തി ആയിരുന്നു ചെന്നൈ സ്പാർട്ടാൻസ് ഫൈനലിലേക്ക് കടന്നു. യു മുംബയെ പരാജയപ്പെടുത്തി ആയിരുന്നു കാലിക്കറ്റ് ഹീറോസ് ഫൈനലിൽ എത്തിയത്. കാലിക്കറ്റ് ഹീറോസിന്റെ ആദ്യ പരാജയം കൂടി ആണിത്. 15-11, 15-12, 16-14 എന്നീ നിലയിലാണ് സെറ്റുകൾ അവസാനിച്ചത്.