പ്രോ വോളിയിൽ ചെന്നൈ സ്പാർടാൻസിന് ആദ്യ വിജയം

- Advertisement -

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ ചെന്നൈ സ്പാർടാൻസിന് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ് ഹൈദരബാദിനെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ അഞ്ചു സെറ്റിൽ നാലു സെറ്റും ചെന്നൈ സ്പാർടാൻസ് കൊണ്ടുപോയി. അവസാന സെറ്റ് മാത്രമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

15-12, 15-12, 15-11, 15-10, 13-15 എന്നീ സ്കോർ നിലയിലാണ് സെറ്റ് അവസാനിച്ചത്. ചെന്നൈയുടെ നവീൺ ആണ് കളിയിലെ താരമായി മാറിയത് . നവീണിന്റെ സർവുകൾ ചെന്നൈക്ക് നിരവധി പോയന്റാണ് നേടി കൊടുത്തത്.

നാളെ പ്രൊ വോളിയിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സ് കൊച്ച ബ്ലൂ സ്പൈകേഴ്സിനെ നേരിടും.

Advertisement