വൈവിധ്യം, സമത്വം, ഉള്‍ക്കൊള്ളല്‍ എന്നിവ ആഘോഷിച്ച് റുപേ പ്രൈം വോളിബോള്‍ ലീഗ്

Newsroom

Picsart 23 03 08 15 11 30 480

ഫൈനലില്‍ ഇരുടീമിലെയും കളിക്കാരെ അനുഗമിച്ചത് 12 സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് താരങ്ങള്‍

കൊച്ചി, 6 മാര്‍ച്ച് 2023: ഞായറാഴ്ച കൊച്ചിയില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഫൈനലില്‍ മത്സരിച്ച അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ് ടീമുകളിലെ താരങ്ങളെ അനുഗമിച്ചത് സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് അത്‌ലറ്റുകള്‍. കൊച്ചി റീജീയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന നൂറുകണക്കിന് ആരാധകരുടെ സാനിധ്യത്തിലാണ് മത്സരം നടന്നത്.

2023 ജൂണ്‍ 17 മുതല്‍ 25 വരെ ബെര്‍ലിനില്‍ നടക്കുന്ന ലോക ഗെയിംസിന് ടീമുകള്‍ക്ക് അകമ്പടിയായി എത്തിയ ഈ 12 എസ്ഒ ഭാരത് അത്‌ലറ്റുകള്‍ക്ക് സാധ്യതയുണ്ട്. 16 കായിക ഇനങ്ങളില്‍ 202 അത്‌ലറ്റുകളാണ് സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരതിനെ പ്രതിനിധീകരിക്കുന്നത് ആഗോള പ്ലാറ്റ്‌ഫോമില്‍ കളിക്കാരെ അനുഗമിക്കാന്‍ അത്‌ലറ്റുകള്‍ക്ക് അവസരം നല്‍കിയതിന് റുപേ പ്രൈം വോളിബോള്‍ ലീഗിനെ സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് ജനറല്‍ സെക്രട്ടറി ഡോ.ഡി ജി ചൗധരി അഭിനന്ദിച്ചു.

ഞായറാഴ്ച കൊച്ചിയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ കളിക്കാരെ അകമ്പടി സേവിക്കാന്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് അത്‌ലറ്റുകള്‍ക്ക് അവസരം നല്‍കിയതിന് റൂപേ പ്രൈം വോളിബോള്‍ ലീഗിന് ഞാന്‍ നന്ദി പറയുന്നു-അദ്ദേഹം പറഞ്ഞു. കളിക്കളത്തില്‍ വോളിബോള്‍ താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സ്‌പെഷ്യല്‍ അത്‌ലറ്റുകള്‍, 2023 ജൂണില്‍ ബെര്‍ലിനില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് സമ്മര്‍ ഗെയിംസില്‍ മത്സരിക്കാന്‍ സാധ്യതയുള്ളവരാണ്. ലോകത്തെമ്പാടുമായി നിന്നെത്തുന്ന ആകെയുള്ള 7,000ത്തിലധികം അത്‌ലറ്റുകളില്‍ ഇന്ത്യയില്‍ നിന്നുള്ള ഇരുനൂറിലധികം അത്‌ലറ്റുകളും ഉണ്ടാവും. വോളിബോള്‍ താരങ്ങള്‍ക്ക് ഉന്മേഷം പകരാനാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് താരങ്ങള്‍ ഞായറാഴ്ച എത്തിയത്. അതോടൊപ്പം, എല്ലായിടത്തും കായിക പ്രതിഭകളുണ്ടെന്ന് പറയാനും, വൈവിധ്യങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും ആഘോഷിക്കാനും സമൂഹത്തോട് ആഹ്വാനം ചെയ്യാനും ഈ വലിയ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്തു-ഡി ജി ചൗധരി കൂട്ടിച്ചേര്‍ത്തു.