റുപേ പ്രൈം വോളിബോൾ ലീഗ്‌; താരലേലത്തിൽ 18 ലക്ഷം രൂപയുടെ റെക്കോഡ്‌ തുകയ്‌ക്ക്‌ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌ അമൻ കുമാറിനെയും ചെന്നൈ ബ്ലിറ്റ്‌സ്‌ അണ്ടർ 21 താരം സമീറിനെയും സ്വന്തമാക്കി

Newsroom

Picsart 23 12 07 20 14 25 712
Download the Fanport app now!
Appstore Badge
Google Play Badge 1

🏀 എ23 റുപേ പ്രൈം വോളിബോൾ ലീഗിൽ ഒമ്പതാമത്തെ ഫ്രാഞ്ചൈസിയായി ഡൽഹി തൂഫാൻസ് ചേർന്നു.

🏀 ബംഗളൂരുവിൽ നടന്ന റുപേ പ്രൈം വോളിബോൾ ലീഗ് സീസൺ 3 താരലേലത്തിൽ ഭാഗമായത്‌ 504 കളിക്കാർ

ഡിസംബർ 7, 2023. ബംഗളൂരു: റുപേ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി ഇന്ത്യയിലെ വോളിബോൾ പ്രതിഭകൾക്കായുള്ള താരലേലം ബംഗളൂരുവിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്നു. 504 കളിക്കാരായിരുന്നു ലേലത്തിൽ. ഒമ്പത്‌ ഫ്രാഞ്ചൈസികൾ പങ്കെടുത്തു. വടക്കൻ മേഖലയെ പ്രതിനിധീകരിച്ച്‌ ഡൽഹി തൂഫാൻസ്‌ ലീഗിൽ ചേർന്നു. ഒപ്പം അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട്‌സ്, മുംബൈ മിറ്റിയോര്‍സ്, കാലിക്കറ്റ് ഹീറോസ്‌ ഫ്രാഞ്ചൈസികളും ലേലത്തിന്റെ ഭാഗമായി. ലേലത്തിൽ അറ്റാക്കർ അമൻ കുമാറും ഭാവി പ്രതീക്ഷയായ അണ്ടർ 21 താരം സമീറും 18 ലക്ഷം രൂപയുടെ റെക്കോഡ്‌ തുകയ്‌ക്ക്‌ ടീമുകളിലെത്തി. അമൻ കുമാറിനെ കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ് നേടിയപ്പോൾ സമീർ ചെന്നൈ ബ്ലിറ്റ്‌സിലേക്ക് ചേക്കേറി.

Img 20231207 Wa0171

70 ലക്ഷം രൂപയുടെ പേഴ്‌സ് ഉപയോഗിച്ച് ഓരോ ഫ്രാഞ്ചൈസിക്കും മുൻ സീസണിലെ കളിക്കാരെ നിലനിർത്താനോ ലേല പൂളിലേക്ക് വിടാനോ അവസരമുണ്ടായിരുന്നു. ഇന്ത്യൻ കളിക്കാരെ നാല് വിഭാഗങ്ങളായി തരംതിരിച്ചു. അന്താരാഷ്ട്ര കളിക്കാരെ നേരിട്ട് ടീമുകളിലേക്ക് ഡ്രാഫ്റ്റ് ചെയ്തു. പ്ലാറ്റിനം (അടിസ്ഥാന വില: 8 ലക്ഷം), ഗോൾഡ്‌ (അടിസ്ഥാന വില: 5 ലക്ഷം), സിൽവർ (അടിസ്ഥാന വില: 3 ലക്ഷം), ബ്രോൺസ്‌ (അടിസ്ഥാന വില: 2 ലക്ഷം) എന്നിങ്ങനെയായിരുന്നു കളിക്കാരുടെ വിഭാഗങ്ങൾ.

റുപേ പ്രൈം വോളിബോൾ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ, പുരുഷന്മാരുടെ ക്ലബ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന *അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്* 16.75 ലക്ഷത്തിന് ശിഖർ സിങ്ങിനെ (മിഡിൽ ബ്ലോക്കർ) കൂടാരത്തിലെത്തിച്ചു. അറ്റാക്കർ ഷോൺ ടി ജോണിനെ 11.5 ലക്ഷത്തിനും സ്വന്തമാക്കി. അറ്റാക്കർ നവീൻ രാജ ജേക്കബിനെ 2 ലക്ഷം രൂപയ്ക്ക് വാങ്ങിയാണ്‌ ഡിഫൻഡേഴ്‌സ്‌ ലേലം അവസാനിപ്പിച്ചത്‌. കൂടുതൽ കളിക്കാരെ നിലനിർത്തിയ *ബംഗളൂരു ടോർപ്പിഡോസ്‌* അറ്റാക്കർ തനിഷ് ചൗധരിയെ 5 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. 7.8 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ അറ്റാക്കർ പ്രിൻസ് ആയിരുന്നു *കാലിക്കറ്റ് ഹീറോസിന്റെ* ആദ്യനേട്ടം. അലൻ ആഷിക്ക് (ലിബറോ) 3 ലക്ഷം, വികാസ് മാൻ (മിഡിൽ ബ്ലോക്കർ), അമൻ കുമാർ (സെറ്റർ), പ്രവീൺ കുമാർ എന്നിവരെ 2 ലക്ഷം വീതം രൂപയ്ക്കും ഹീറോസ് ടീമിലെത്തിച്ചു.

ഗോൾഡ്‌ വിഭാഗത്തിൽനിന്ന്‌ അണ്ടർ 21 താരം സമീറിനെ (സെറ്റർ) *ചെന്നൈ ബ്ലിറ്റ്സ്* സ്വന്തമാക്കിയത്‌ ലേലത്തിലെ നാഴികക്കല്ലായി. ലേല ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 18 ലക്ഷം രൂപയ്‌ക്കാണ്‌ നേട്ടം. ആർ പ്രഭാകരൻ (ലിബറോ), ഹിമാൻഷു ത്യാഗി (അറ്റാക്കർ) എന്നിവരും ചെന്നൈ ബ്ലിറ്റ്‌സ്‌ കൂടാരത്തിലെത്തി. സൂര്യൻ നഞ്ചിലിനെ (സെറ്റർ) 2.6 ലക്ഷം രൂപയ്‌ക്കും ജോയൽ ബെഞ്ചമിൻ (അറ്റാക്കർ) 2 ലക്ഷം രൂപയ്‌ക്കും ടീമിലെത്തിച്ചു.

അരങ്ങേറ്റ സീസണിൽ മത്സരിക്കുന്ന *ഡൽഹി തൂഫാൻസിന്* ലേലത്തിന് മുന്നോടിയായി കളിക്കാരെ ഡ്രാഫ്റ്റ് ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. വെറ്ററൻ താരം രോഹിത് കുമാറിനെ (അറ്റാക്കർ) 11.25 ലക്ഷം രൂപയ്‌ക്ക്‌ തൂഫാൻസ്‌ നേടി. അമൽ കെ തോമസിനെയും 3.4 ലക്ഷം രൂപയ്ക്ക് വിജയകരമായി ഒപ്പമെത്തിച്ചു. ഒരു മിഡിൽ ബ്ലോക്കർക്ക്‌ വേണ്ടിയുള്ള ശ്രമത്തിൽ മൂന്ന്‌ ലക്ഷം രൂപയ്‌ക്ക്‌ എൻ കെ ഫായിസിനെ കൊണ്ടുവന്നു. മനോജ് കുമാർ 3 ലക്ഷം രൂപയ്ക്കും (യൂണിവേഴ്‌സൽ) എത്തി.

Img 20231207 Wa0165

പ്രിൻസിനെ (മിഡിൽ ബ്ലോക്കർ) 14.75 ലക്ഷത്തിനും സാഹിൽ കുമാറിനെ (യൂണിവേഴ്‌സൽ) 10 ലക്ഷത്തിനും സ്വന്തമാക്കിയാണ് *ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്* ലേലം ആരംഭിച്ചത്.അശോക് (അറ്റാക്കർ) 2 ലക്ഷം രൂപയ്ക്ക് ഹൈദരാബാദിലെത്തി.

*കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്* അശ്രാന്ത ശ്രമത്തിനൊടുവിൽ അറ്റാക്കർ അമൻ കുമാറിനെ 18 ലക്ഷം രൂപയുടെ റെക്കൊഡ്‌ വിലയ്‌ക്ക്‌ സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വാങ്ങലായി ഇത്‌. സച്ചിൻ കെ (മിഡിൽ ബ്ലോക്കർ) 5 ലക്ഷം രൂപയ്ക്ക് ടീമിലെത്തി. ജിതിൻ എൻ (സെറ്റർ) 5.9 ലക്ഷം രൂപയ്‌ക്കുമെത്തി. 6.1 ലക്ഷത്തിന് ലാഡ് ഓം വസന്ത്‌ (സെറ്റർ) 4.75 ലക്ഷത്തിന് ദിഗ്‌വിജയ് സിങ്ങ്‌ (മിഡിൽ ബ്ലോക്കർ) രണ്ട്‌ ലക്ഷത്തിന്‌ വെറ്ററൻ ലിബറോ രതീഷ്‌ എന്നിവരെയും കൂടാരത്തിലെത്തിച്ച്‌ കൊച്ചി ടീമിനെ ശക്തിപ്പെടുത്തി.

*കൊൽക്കത്ത തണ്ടർബോൾട്ട്സ്* വിനായകിനെ (സെറ്റർ) 7 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പിടിച്ചാണ്‌ തുടങ്ങിയത്‌. പ്രഭാകരൻ (അറ്റാക്കർ), അർജുൻ നാഥ് എൽ എസ് (മിഡിൽ ബ്ലോക്കർ), അമിത് ചോക്കർ (അറ്റാക്കർ), ദീപക് കുമാർ (അറ്റാക്കർ) എന്നിവരെ മൂന്ന്‌ ലക്ഷത്തിന്‌ സ്വന്തമാക്കി. കൊൽക്കത്തയുടെ ഏറ്റവും വലിയ വാങ്ങൽ 9 .25 ലക്ഷം രൂപയ്ക്ക് മിഡിൽ ബ്ലോക്കർ എസ്‌ പ്രഫുലിന്റേതായിരുന്നു.

Img 20231207 Wa0158

പ്ലാറ്റിനം വിഭാഗത്തിൽ ഏറ്റവും സജീവമായത്‌ *മുംബൈ മിറ്റിയോർസാണ്‌*. ശുഭം ചൗധരിയെ (യൂണിവേഴ്‌സൽ) 14 ലക്ഷം രൂപയ്ക്കും അജിത് ലാൽ (അറ്റാക്കർ) 8.25 ലക്ഷം രൂപയ്ക്കും സ്വന്തമാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള വിപുൽ കുമാറിനെ (സെറ്റർ) 5.1 ലക്ഷം രൂപയ്ക്കും സുയാൻഷ് തോമറിനെ (അറ്റാക്കർ) 3.2 ലക്ഷം രൂപയ്ക്കും സൗരഭ്‌ മാനെ ലക്ഷം രൂപയ്‌ക്കും മെറ്റിയോഴ്സ് സ്വന്തമാക്കി.

റുപേ പ്രൈം വോളിബോൾ ലീഗിന്റെ മുൻ രണ്ട് പതിപ്പുകൾ പോലെ മറ്റൊരു ആവേശകരമായ ലേലം കൂടിയായിരുന്നു ഞങ്ങൾക്കിത്‌. ഓരോ ഫ്രാഞ്ചൈസിയും ടീമുകളെ ശക്തിപ്പെടുത്താനായി വിന്യസിക്കുന്ന വ്യത്യസ്ത തന്ത്രങ്ങൾ കാണുന്നത് എല്ലായ്പ്പോഴും കൗതുകകരമാണ്, ഇന്നത്തെ ലേലത്തിന്റെ അടിസ്ഥാനത്തിൽ വോളിബോളിന്റെ മറ്റൊരു ആവേശകരമായ സീസണായിരിക്കും ഇതെന്ന്‌ ഉറപ്പുണ്ട്‌-റുപേ പ്രൈം വോളിബോൾ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു,

Img 20231207 Wa0156

ഇന്ത്യൻ വോളിബോളിനെ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ യാത്ര തുടങ്ങുമ്പോൾ ലീഗിന്റെ വർഷാവർഷമുള്ള വളർച്ച ഭാഗ്യം പോലെയാണ്‌ ഞങ്ങൾ കാണുന്നത്‌. ഏറ്റവും പുതിയ ഫ്രാഞ്ചൈസിയായ ഡൽഹി തൂഫാൻസിനെ സ്വാഗതം ചെയ്യുന്നു. അവരുടെ കന്നി സീസണിനായി സന്തോഷത്തോടെ കാത്തിരിക്കുന്നു.
ഇന്നത്തെ ലേലം ഒരു ആവേശകരമായ അനുഭവമായിരുന്നു-ബേസ്‌ലൈൻ വെഞ്ച്വേഴ്‌സിന്റെ സഹസ്ഥാപകനും എംഡിയുമായ തുഹിൻ മിശ്ര പറഞ്ഞു.