ഉദ്ഘാടന മത്സരം ഫെബ്രുവരി 5ന് വൈകിട്ട് 7ന്
മത്സരത്തിന് സജ്ജമെന്ന് വിപുല്‍കുമാറും കോള്‍ട്ടണ്‍ കോവലും
ഹൈദരാബാദ്, 04 ഫെബ്രുവരി 2022: ഇന്ത്യയില്‍ വോളിബോള്‍ വിപ്ലവത്തിന് നാന്ദി കുറിക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണ്‍ ശനിയാഴ്ച (ഫെബ്രുവരി 05) തുടങ്ങും. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഏറ്റുമുട്ടും. വൈകിട്ട് 7ന് മത്സരം തുടങ്ങും. മത്സരത്തിനായി ടീം പൂര്‍ണ സജ്ജമാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ വിദേശ താരം കോള്‍ട്ടണ്‍ കോവല്‍ പറഞ്ഞു. ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിച്ചത് വളരെ അനുഗ്രഹമായി കരുതുന്നു. റുപേ പ്രൈം വോളിബോള്‍ ലീഗ് തീര്‍ച്ചയായും ആവേശകരമാണ്. നിരവധി ഇന്ത്യന്‍ താരങ്ങള്‍ക്കും, എന്നെപ്പോലുള്ള രാജ്യാന്തര താരങ്ങള്‍ക്കും വോളിബോളില്‍ വളര്‍ച്ച നേടാനും കൂടുതല്‍ പരിചയം നേടാനുമുള്ള യാത്രയ്ക്ക് ഇത് ഒരു തുടക്കമാണ്. ഉന്നതനിലവാരത്തിലായിരുന്നു ടീമിന്റെ പരിശീലനം. കോര്‍ട്ടിലിറങ്ങി മത്സരിക്കാന്‍ ഞങ്ങള്‍ സജ്ജരായി കഴിഞ്ഞു-ടീമിന്റെ അറ്റാക്കര്‍ കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്റിനായി പൂര്‍ണമായും തയ്യാറാണെന്ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ക്യാപ്റ്റനും സെറ്ററുമായ വിപുല്‍ കുമാറും പറഞ്ഞു. മുഖ്യപരിശീലകന്‍ റൂബന്‍ വോലോച്ചിനൊപ്പം ഞങ്ങള്‍ തയ്യാറാക്കിയ എല്ലാ തന്ത്രങ്ങളും പദ്ധതികളും പ്രദര്‍ശിപ്പിക്കാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ ദിനം തന്നെ ഞങ്ങള്‍ക്ക് അവസരം ലഭിക്കും. ആരാധകര്‍ക്ക് മികച്ച വോളിബോള്‍ പ്രകടനങ്ങള്‍ കാണാനും കഴിയും. മത്സരത്തിനായി ടീം അംഗങ്ങളെല്ലാം വളരെ ആവേശത്തിലാണ്. ഈ ടൂര്‍ണമെന്റ് ഇന്ത്യയില്‍ വോളിബോളിന്റെ വളര്‍ച്ചക്ക് ഏറെ സഹായകരമാവുമെന്നും വിപുല്‍കുമാര്‍ പറഞ്ഞു.
പിവിഎല്‍ മത്സങ്ങളുടെ ഗുണനിലവാരം വളരെ മികച്ചതായിരിക്കുമെന്ന് റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ഞങ്ങളുടെ ഇതുവരെയുള്ള യാത്രയില്‍ ഞാന്‍ ശരിക്കും ആവേശഭരിതനും സന്തോഷവാനുമാണ്. ആവേശകരമായ ഒരു ടൂര്‍ണമെന്റിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇതിനകം തന്നെ മികച്ച അടിത്തറയുള്ളതും, ലോകമെമ്പാടും ജനപ്രിയവുമായ ഒരു ഗെയിം വളര്‍ത്തിയെടുക്കാനാണ് റൂപേ പ്രൈം വോളിബോള്‍ ലീഗ് ശ്രമിക്കുന്നത്. വോളിബോളിന് മാത്രമല്ല, ഇന്ത്യന്‍ കായിക രംഗത്തിന്റെ വളര്‍ച്ചക്കും കൂടിയുള്ള യാത്രയാണിതെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു.
സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് റുപേ പ്രൈം വോളിബോള്‍ ലീഗെന്ന് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ടെലിവിഷന്‍ അവതാരകയും. കമന്റേറ്ററും, മുന്‍ തുര്‍ക്കി വോളിബോള്‍ താരവുമായ ബസക് കോസ് പറഞ്ഞു. ഞാന്‍ ഏറെ ആവേശത്തിലാണ്, വോളിബോള്‍ ഉത്സവത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയുമാണ്. കഴിഞ്ഞ ആഴ്ച്ച ഞാന്‍ ഇസ്താംബൂളിലായിരുന്നു, ഇപ്പോള്‍ ഞാന്‍ ഇന്ത്യയിലുണ്ട്. വിദേശ താരങ്ങള്‍ക്കും അവരവരുടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമാണിത്. ഇന്ത്യന്‍ വോളിബോള്‍ സര്‍ക്യൂട്ടിലേക്ക് ഞങ്ങളുടേതായ എന്തെങ്കിലും ചേര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും-ബസക് കോസ് കൂട്ടിച്ചേര്‍ത്തു.
2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്പോര്‍ട്സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേപ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.
ആകെ 24 മത്സരങ്ങളാണ് റുപേ പ്രൈം വോളിബോള്‍ ലീഗിലുണ്ടാവുക