ഒരൊറ്റ മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്, ആയുഷ് ആദ്യ ഇലവനിൽ

Newsroom

20220204 183137
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ സീസണീലെ പതിമൂന്നം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ബെംഗളൂരുവിന് എതിരായ പരാജയത്തിനു ശേഷം ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് വിജയം തന്നെയാണ് ഇന്ന് ലക്ഷ്യമിടുന്നത്. ആദ്യ ഇലവനിൽ ഒരു മാറ്റം ആണ് ഉള്ളത്. പൂട്ടിയക്ക് പകരം മധ്യനിരയിൽ ആയുഷ് ആണ് ഇന്ന് ഇറങ്ങുന്നത്.
20220204 183123

ജെസലിന്റെ അഭാവത്തിൽ ലൂണ ആണ് ഇന്നും ടീമിന്റെ ക്യാപ്റ്റൻ. വാസ്കസും ഡിയസും ലൂണയും സഹലും ഇന്നും അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങുന്നു. പരിക്ക് കാരണം പുറത്തായ രാഹുൽ, ആൽബിനോ എന്നിവർ ഇന്നും ടീമിൽ ഇല്ല.

Kerala Blasters; Gill, Khabra, Leskovic, Hormipam, , Nishu, Jeakson, Ayush, Sahal, Luna, Diaz, Vasques