ഹൈദരാബാദ്: ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ സ്കാപ്പിയയുടെ നാലാം സീസണിൽ ഹൈദരാബാദ് ബ്ലാക്ക്ഹോക്സിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക് തകർത്ത് മുംബൈ മിറ്റിയോഴ്സ് മിന്നുന്ന തുടക്കം കുറിച്ചു. സ്കോർ: 15-9, 15-13, 15-7.

രണ്ടാം മത്സരം പൂർത്തിയാക്കിയ ഹൈദരാബാദിന്റെ ആദ്യ തോൽവിയാണിത്. ആദ്യ കളിയിൽ കാലിക്കറ്റ് ഹീറോസിനെ തോൽപ്പിച്ചിരുന്നു.
അഭിനവ് സലാറിന്റെ മിന്നുന്ന പ്രകടനം ആണ് മുംബൈക്ക് ആധികാരിക ജയമൊരുക്കിയത്. ശുഭം ചൗധരിയും തിളങ്ങി. മൂന്നു തവണ സൂപ്പർ സെർവ് തൊടുത്ത മുംബൈ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. മൂന്നാം സെറ്റിന്റെ തുടക്കത്തിൽ ഹൈദരാബാദിന് പിടിച്ചു നിൽക്കാൻ പോലുമായില്ല.
ഇന്ന് (ഞായർ) വൈകിട്ട് 6.30ന് കൊൽക്കത്ത തണ്ടർ ബോൾട്സും ബംഗ്ലൂരു ടോർപിഡോസും ഏറ്റുമുട്ടും. രാത്രി 8.30ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഗോവ ഗാർഡിയൻസും കളിക്കും.