റുപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 3 ഫെബ്രുവരി 15 മുതല്‍ ചെന്നൈയില്‍

Newsroom

Picsart 24 01 29 23 49 58 477
Download the Fanport app now!
Appstore Badge
Google Play Badge 1

ഉദ്ഘാടന മത്സരത്തില്‍ നഅഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും

•കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-കാലിക്കറ്റ് ഹീറോസ് മത്സരം ഫെബ്രുവരി 16ന്

•ഇത്തവണ സൂപ്പര്‍ 5 മത്സരങ്ങളും

ചെന്നൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം പതിപ്പിന് 2024 ഫെബ്രുവരി 15 മുതല്‍ ചെന്നൈ ആതിഥേയത്വം വഹിക്കും. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്‌സ്, ഡല്‍ഹി തൂഫാന്‍സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, മുംബൈ മെറ്റിയോഴ്‌സ് എന്നിങ്ങനെ ഒമ്പത് ഫ്രാഞ്ചൈസികളാണ് ലീഗ് ട്രോഫിക്കായി മത്സരിക്കുക. ചെന്നൈയിലെ എസ്ഡിഎടി മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 21ന് ഫൈനല്‍ മത്സരം നടക്കും. ഉദ്ഘാടന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസ് അതേ ദിവസം തന്നെ സീസണ്‍ ഒന്നിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. ഫെബ്രുവരി 16ന് രാത്രി 8.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-കാലിക്കറ്റ് ഹീറോസ് മത്സരം നടക്കും. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിന്റെ സഹ ഉടമസ്ഥതയിലുള്ളതും, അവര്‍ എക്‌സ്‌ക്ലൂസീവ്‌ലി മാര്‍ക്കറ്റിങ് ചെയ്യുന്നതുമായ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണ്‍ മൂന്നാം സീസണ്‍, സൂപ്പര്‍ 5 എന്ന ആശയം അവതരിപ്പിക്കുന്നതോടെ ആവേശകരമായ ഒരു പുതിയ ഫോര്‍മാറ്റ് കൊണ്ടുവരും. മാര്‍ച്ച് 11നും മാര്‍ച്ച് 18 നും ഇടയിലായിരിക്കും സൂപ്പര്‍ 5 ഘട്ട മത്സരങ്ങള്‍ നടക്കുക. ലീഗ് ഘട്ടത്തിലെ മികച്ച അഞ്ച് ടീമുകളായിരിക്കും അവസാന മൂന്ന് ടീമുകളെ നിര്‍ണയിക്കാന്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ മത്സരിക്കുക. സൂപ്പര്‍ 5ല്‍ ഒന്നാമതെത്തുന്ന ടീം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ മാര്‍ച്ച് 19ന് എലിമിനേറ്ററില്‍ മത്സരിക്കും. എലിമിനേറ്റര്‍ വിജയിയാകും ഫൈനലില്‍ ഇടം നേടുന്ന രണ്ടാമത്തെ ടീം.

പ്രൈം വോളി 24 01 29 23 49 37 482

അതിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി കാരണം, റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ തുടക്കം മുതല്‍ ഞങ്ങളുടെ നഗരത്തില്‍ ഒരു പതിപ്പ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്ന്തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. വോളിബോള്‍ തമിഴ്‌നാട്ടിലെ ജനങ്ങളുമായി അടുത്തുനില്‍ക്കുന്ന ഒരു കായിക വിനോദമാണ്, കൂടാതെ ഇവിടെ കായികരംഗത്തിന് ഉപയോഗിക്കപ്പെടാത്ത വലിയൊരു സാധ്യതകളുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ ടീമുകളെയും താരങ്ങളെയും ഞങ്ങളുടെ മനോഹരമായ നഗരത്തിലേക്ക് ഞാന്‍ വളരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അവരുടെ സാനിധ്യം തമിഴ്‌നാട് സംസ്ഥാനത്തുടനീളം വോളിബോളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, അടുത്ത തലമുറയിലെ കായികതാരങ്ങളെ ഈ കായികരംഗത്ത് ഒരു പ്രൊഫഷണല്‍ കരിയറിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ടൂര്‍ണമെന്റിന്റെ വിജയകരമായ പതിപ്പിനായി എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കന്‍ മേഖലകളില്‍ വോളിബോളിന് അനുദിനം കുതിച്ചുയരുന്ന സാനിധ്യമുണ്ടെന്ന് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ചെന്നൈയ്ക്ക് വലിയരീതിയില്‍ വോളിബോള്‍ ആരാധകരുണ്ട്, ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച പ്രതിഭകള്‍ പങ്കെടുക്കുന്ന ലീഗിന് സാക്ഷ്യം വഹിക്കുന്നതില്‍ അവര്‍ ആവേശഭരിതരാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ഫെബ്രുവരി 15 മുതല്‍ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍1 എസ്ഡി & എച്ച്ഡി, സോണി സ്‌പോര്‍ട്‌സ് ടെന്‍3 എസ്ഡി & എച്ച്ഡി (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍4 എസ്ഡി & എച്ച്ഡി (തമിഴ് ആന്‍ഡ് തെലുങ്ക്) എന്നിവയില്‍ വൈകുന്നേരം 6.30 മുതല്‍ തത്സമയം കാണാം.