മുംബൈ മിറ്റിയോര്‍സിനെ തോല്‍പ്പിച്ചു, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി

Newsroom

Picsart 23 02 17 22 58 51 014
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 17 ഫെബ്രുവരി 2023: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ രണ്ടാം സീസണില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് രണ്ടാം ജയം. വെള്ളിയാഴ്ച ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ മിറ്റിയോര്‍സിനെ തോല്‍പിച്ചു. ആദ്യ സെറ്റ് വഴങ്ങിയ ശേഷമായിരുന്നു അഹമ്മദാബാദിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 14-15, 15-12, 15-14, 15-13, 15-14. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയ അഹമ്മദാബാദിന്റെ അംഗമുത്തു രാമസാമിയാണ് കളിയിലെ മികച്ച താരം.

ഹൈദരാബാദ് 23 02 17 22 59 03 972

മുംബൈയുടെ ബ്രാന്‍ഡന്‍ ഗ്രീന്‍വേ പന്തിന്റെ അതിവേഗം പന്തിന്റെ ദിശമാറ്റി കളിയുടെ തുടക്കത്തില്‍ തന്നെ അഹമ്മദാബാദിനെ കുഴപ്പത്തിലാക്കി. ലിബറോ രതീഷ് സി കെ ബാക്ക്‌കോര്‍ട്ടില്‍ കാര്യങ്ങള്‍ അനുകൂലമാക്കിയതോടെ മുംബൈ തുടക്കത്തിലേ ലീഡ് നേടി. അംഗമുത്തു സെര്‍വീസ് ചുമതല ഏറ്റെടുത്തതോടെ അഹമ്മദാബാദിന്റെയും സ്‌കോര്‍ ചലിച്ചു. അംഗമുത്തുവിന്റെ സ്‌പൈക്കുകള്‍ നേരിടാന്‍ മുംബൈ പ്രതിരോധം ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ഒരു റിവ്യൂവിലൂടെ കളി നിയന്ത്രണം തിരിച്ചുപിടി മുംബൈ മിറ്റിയോര്‍സ് ആദ്യസെറ്റ് സ്വന്തമാക്കി.

അംഗമുത്തുവിന്റെ തകര്‍പ്പന്‍ പ്രകടനം മുംബൈയെ പിന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കാന്‍ പ്രേരിപ്പിച്ചു, ഡാനിയല്‍ മൊതാസെദിയുടെയും ശക്തമായ സെര്‍വുകളും മുംബൈ മിറ്റിയോര്‍സിനെ സമ്മര്‍ദത്തിലാക്കി. മുംബൈ നിര്‍ബന്ധിത പിഴവുകള്‍ വരുത്തി, അഹമ്മദാബാദിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള വഴിയൊരുങ്ങി.

അരവിന്ദനുമായുള്ള ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ ആശയകുഴപ്പം മുംബൈയ്ക്ക് നിര്‍ണായക പോയിന്റുകള്‍ നഷ്ടമാക്കി. അറ്റാക്കേഴ്‌സിന് വേണ്ടി സ്‌പൈക്കുകള്‍ക്കായി നിരന്തരം പന്ത് ഒരുക്കാന്‍ തുടങ്ങിയതോടെ, എല്‍ എം മനോജ് ഡിഫന്‍ഡേഴ്‌സിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക സാനിധ്യമായി.

അമിത് ഗുലിയയെ മധ്യത്തില്‍ വിന്യസിച്ച്, മൂന്നു പേരെ ബ്ലോക്ക് ലൈനില്‍ നിയോഗിച്ചതോടെ മിറ്റിയോര്‍സിന്റെ പ്രതിരോധം മെച്ചപ്പെട്ടു. എന്നാല്‍ അംഗമുത്തു മികവുറ്റ പ്രകടനം തുടര്‍ന്നതോടെ ഡിഫന്‍ഡേഴ്‌സും കുതിച്ചു. മുംബൈ തിരിച്ചുവരവിന് ശ്രമം നടത്തിയപ്പോള്‍, ഡാനിയല്‍ മൊതാസെദി ശക്തമായ ബ്ലോക്കുകള്‍ സൃഷ്ടിച്ച് അത് വിഫലമാക്കി. 4-1ന് മത്സരം ജയിച്ച അഹമ്മദാബാദ്, മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റ് നേടുകയും ചെയ്തു.

2023 ഫെബ്രുവരി 18 ശനിയാഴ്ച റുപേ പ്രൈം വോളിബോള്‍ ലീഗില്‍ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. വൈകിട്ട് ഏഴിനാണ് മത്സരം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയം തുടരാനാണ് ഹൈദാരാബാദ് ഇറങ്ങുന്നത്. അവസാന രണ്ട് മത്സരങ്ങളും തോറ്റ ചെന്നൈ ഇന്ന് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.

ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.