കേരള ഡെര്‍ബിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ച് കാലിക്കറ്റ് ഹീറോസ്

Newsroom

Picsart 24 02 16 23 29 21 357
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 രണ്ടാം സീസണിന്റെ കേരള ഡെര്‍ബിയില്‍ കാലിക്കറ്റ് ഹീറോസിന് തകര്‍പ്പന്‍ ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സുമായുള്ള മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഹീറോസിന്റെ വിജയം. സ്‌കോര്‍ 15-8, 15-12, 12-15, 15-12. ജെറോം വിനീതാണ് കളിയിലെ താരം.

കാലിക്കറ്റ് 24 02 16 23 29 34 608

ജെറോമിന്റെ സ്‌പൈക്കുകള്‍ കൊച്ചിയെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കി. ഡാനിയല്‍ മൊതാസെദിയുടെ ബ്ലോക്കുകള്‍ അവര്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി. ചിരാഗ് യാദവിന്റെ അറ്റാക്കിങില്‍ സ്‌പൈക്കേഴ്സിന്റെ പ്രതിരോധം പതറിയതോടെ കളിയുടെ പൂര്‍ണ നിയന്ത്രണം കാലിക്കറ്റിനായി. മോഹന്‍ ഉക്രപാണ്ഡ്യന്റെ പാസിങ് കൂടി മികവുറ്റായതോടെ ആദ്യ സെറ്റ് അനായാസം കാലിക്കറ്റ് ഹീറോസ് നേടി. വലതുവശത്ത് ജെറോം കളി നിയന്ത്രിച്ചതോടെ രണ്ടാം സെറ്റിലും കാലിക്കറ്റ ആധിപത്യം തുടര്‍ന്നു. പിഴവുകള്‍ക്ക് കുറച്ച് കൊച്ചി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ക്രോള്‍ ജാന് സെര്‍വ് പിഴച്ചതോടെ കാലിക്കറ്റ് വീണ്ടും മുന്നേറി. ഉക്രപാണ്ഡ്യനിലൂടെ സൂപ്പര്‍ സെര്‍വ് നേടിയ കാലിക്കറ്റ് ഹീറോസ് കളിയുടെ വേഗത നിലനിര്‍ത്തി രണ്ടാം സെറ്റും നേടി.

മൂന്നാ സെറ്റില്‍ ശക്തമായ സ്‌പൈക്കുകളുമായി കൊച്ചിയെ മത്സരത്തിലേക്ക് കൊണ്ടുവരാന്‍ എറിന്‍ വര്‍ഗീസിന്റെ ഒറ്റയാള്‍ പോരാട്ടം. സമ്മര്‍ദത്തിലായ ഹീറോസ് തുടര്‍ച്ചയായി അനാവശ്യ പിഴവുകള്‍ വരുത്തിയത് കൊച്ചിക്ക് കളിയിലേക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കി. നാലാം സെറ്റില്‍ ഹീറോസ് തന്ത്രങ്ങള്‍ മാറ്റി. ഇറാനിയന്‍ താരം ഡാനിയലിനെ കളത്തിലേക്ക് തിരികെ കൊണ്ടുവന്നതോടെ കാലിക്കറ്റ് വീണ്ടും കരുത്താര്‍ജിച്ചു, ചിരാഗ് യാദവുമൊത്ത് താരം അറ്റാക്കിങ് തുടര്‍ന്നു. ഹീറോസ് മാച്ച് പോയിന്റില്‍ നില്‍ക്കേ കൊച്ചി തുടര്‍ച്ചയായ രണ്ടു പോയിന്റുകള്‍ നേടിയെങ്കിലും, ക്യാപ്റ്റന്‍ ജെറോമിന്റെ സ്‌പൈക്കിലൂടെ കാലിക്കറ്റ് 15-12ന് സെറ്റും ജയവും സ്വന്തമാക്കി.