ഹൈദരാബാദ്: ആര്.ആര് കാബെല് പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്കാപ്പിയയുടെ നാലാം സീസണില്‍ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെതിരെ തകർപ്പൻ ജയംകുറിച്ച് ഗോവ ഗാർഡിയൻസ്. അഞ്ച് സെറ്റ് ത്രില്ലറിലാണ് ജയം. സ്കോർ: 13–15, 15–11, 9–15, 18–16, 19–17. ഗോവയുടെ ആദ്യജയമാണ്. രോഹിത് യാദവാണ് കളിയിലെ താരം.

അത്യന്തം ആവേശം നിറഞ്ഞ മത്സരമാണ് കണ്ടത്. ഒടുവിൽ അവസാനനിമിഷംകുറിച്ച പോയിന്റിൽ ഗോവ നേടി. ആദ്യ നിമിഷങ്ങളിൽ നാടകീയത നിറഞ്ഞു. റിവ്യൂ വിളികളും സൂപ്പർ സെർവുകളും യഥേഷ്ടം കണ്ട കളിയിൽ ഇരു ടീമുകളും ലീഡ് നേടാൻ ആഞ്ഞുശ്രമിക്കുകയായിരുന്നു. അംഗമുത്തു, ഷോൺ ടി, ബട്ടുർ ബട്സൂറി, ക്യാപ്റ്റനും സെറ്ററുമായ മുത്തുസ്വാമി അപ്പാവു എന്നിവർ ആക്രമണങ്ങളിൽ നിറഞ്ഞു.
ഗോവ ക്യാപ്റ്റൻ ചിരാഗ് യാദവ് വിദേശ താരങ്ങളായ ജെഫറി മെൻസെൽ, നതാനിയേൽ ഡിക്കൻസൺ എന്നിവരുമായി ചേർന്ന് ഗോവയുടെ പ്രത്യാക്രമണം നെയ്തു. അഹമ്മദബാദിന്റെ കരുത്തിനെ പ്രതിരോധിക്കാൻ ഗോവൻ പ്രതിരോധത്തിൽ പ്രിൻസ് ഉറച്ചുനിന്നു. ഇരു ടീമുകളും പരസ്പരം വാശിയോടെ പോരാടി.
ബട്സൂറിയുടെ ബാലിസ്റ്റിക് മിസൈലുകൾ ഇടതുവശത്തുനിന്ന് പതിച്ചു. രോഹിത് ഗോവയുടെ കൃത്യതയുള്ള സെറ്ററായി. ഡിക്കൻസനെ അഭിനവ് ബ്ലോക്ക് ചെയ്തു. പക്ഷേ, മെൻസെൽ ഗോവൻനിരയിൽനിന്ന് അഹമ്മാബാദിന്റെ ഒഴിഞ്ഞ ഇടങ്ങൾ നോക്കി ആക്രമിച്ചു. തുടർച്ചയായ രണ്ട് പോയിന്റുകൾ നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അഹമ്മദാബാദ് നിരയിലേക്ക് കരുത്തുറ്റ സൂപ്പർ സെർവ് തൊടുത്ത ബട്സൂറി കളിഗതി അഹമ്മാബാദ് നിരയിലേക്ക് മാറ്റി. എന്നാൽ അവസാന സൂപ്പർ പോയിന്റിലൂടെ ഗോവ അന്തരം ചെറുതാക്കി. പിന്നാലെ ഡിക്കൻസെന്റെ നിരന്തരമുള്ള ആക്രമണം കണ്ടു. ഒടുവിൽ മെൻസെലിന്റെ സ്പൈക്കിലൂടെ ഗോവ അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു.