ചെന്നൈ, 2024 ഫെബ്രുവരി 28: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 യുടെ മൂന്നാം സീസണില്‍ കാലിക്കറ്റ് ഹീറോസിന് ആദ്യ തോൽവി. ബുധനാഴ്‌ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ മിറ്റിയോഴ്‌സാണ് കാലിക്കറ്റിനെ കീഴടക്കിയത് (15–13, 9–15, 21-19, 15–12). ശുഭം ചൗധരിയാണ് കളിയിലെ താരം.
‘ഹൈഡ്രജൻ ബോയ്’ എന്ന് അറിയപ്പെടുന്ന അജിത് ലാലിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ മുംബൈ ആദ്യ ഘട്ടത്തിൽതന്നെ കുതിച്ചു. എന്നാൽ സ്വയം വരുത്തിയ പിഴവുകൾ അവർക്ക് തിരിച്ചടിയായി. ഡാനിയൽ മൊയത്‌യേദിയെ മുൻനിർത്തി കാലിക്കറ്റ് പ്രത്യാക്രമണങ്ങൾ നെയ്‌തെങ്കിലും ശുഭം ചൗധരിയുടെ തകർപ്പൻ സെർവുകൾ മുംബൈയെ മുന്നിലെത്തിച്ചു. മോഹൻ ഉക്രപാണ്ഡ്യന് സ്വതന്ത്രമായി അറ്റാക്കർക്കമാർക്ക് പന്തെത്തിക്കാൻ കഴിയാത്ത് കാലിക്കറ്റിന് തിരിച്ചടിയായി.
ഷമീം തകർപ്പൻ ആക്രമണ നീക്കങ്ങൾകൊണ്ട് മുംബൈക്ക് ലീഡ് നൽകി. ജെറൊം വിനീതിലൂടെ കാലിക്കറ്റ് കളം പിടിക്കാൻ ശ്രമിച്ചതാണ്. മറുവശത്ത് അമിത് ഗുലിയ കാലിക്കറ്റ് പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാൻ തുടങ്ങി. എം അശ്വിൻരാജിന്റെ ബുദ്ധിപരമായ നീക്കങ്ങൾ കാലിക്കറ്റിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ കാലിക്കറ്റിന് വഴിയൊരുക്കി. അമിത് മാൻ നയിച്ച മൂന്നുപേർ അടങ്ങിയ പ്രതിരോധം അമിതിന്റെ ആക്രമണങ്ങളെ തടഞ്ഞു. ആ സമയം കളിയുടെ നിയന്ത്രണം കാലിക്കറ്റിന്റെ ഭാഗത്തേക്ക് നീങ്ങി.
ലൂയിസ് പെരോട്ടോയുടെ സാന്നിധ്യം കാലിക്കറ്റിന് ആക്രമണത്തിന് കൂടുതൽ വഴികൾ നൽകി. പക്ഷേ, ശുഭത്തിന്റെ സ്‌പൈക്കുകൾ മുംബൈയെ കളിയിൽ നിലനിർത്തി. സെറ്റർ വിപുൽകുമാറിന്റെ പാസ്സിങ് മുംബൈക്ക് ഗുണകരമായി. അമിത് കരുത്തുറ്റ സ്‌പൈക്കുകൾ തൊടുത്തുകൊണ്ടേയിരുന്നു. ഉക്രയുടെ ബുദ്ധിപരമായ കളിയും ചിരാഗിന്റെ സ്‌പൈക്കുകളും കാലിക്കറ്റിന് പ്രതീക്ഷ നൽകുന്നതിനിടെയാണ് തന്ത്രപരമായ തീരുമാനങ്ങൾകൊണ്ട് മുംബൈ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.
സൂപ്പർ പോയിന്റിനുള്ള കാലിക്കറ്റിന്റെ നീക്കം തെറ്റായി. അമിതിന്റെ ഉശിരൻ ഹിറ്റ് കളി മുംബൈയുടെ പേരിയാക്കി. ശുഭത്തിന്റെ മിന്നുംപ്രകടനം കാലിക്കറ്റിന് സീസണിലെ ആദ്യ തോൽവിയും നൽകി.
ഇന്ന് (വ്യാഴം) വൈകിട്ട് 6.30ന് നടക്കുന്ന കളിയിൽ കൊൽക്കത്ത തണ്ടർബോൾട്‌സ് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സിനെ നേരിടും.
_റൂപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 3ലെ മത്സരങ്ങള്‍ 2024 ഫെബ്രുവരി 15 വൈകുന്നേരം 6:30 മുതല്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 എസ്ഡി ആന്‍ഡ എച്ച്ഡി, സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 എസ്ഡി ആന്‍ഡ് എച്ച്ഡി (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 എസ്ഡി ആന്‍ഡ് എച്ച്ഡി (തമിഴ്, തെലുങ്ക്) എന്നിവയില്‍ തത്സമയം കാണാം._