ബംഗളൂരു ടോർപിഡോസിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഹൈദരാബാദ് ബ്ലാക്ക്ഹോക്‌സ്

Newsroom

Img 20251019 Wa0001
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്: ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ ഹൈദരാബാദ് ബ്ലാക്ക്ഹോക്‌സിന് മിന്നും ജയം. അഞ്ച് തുടർജയങ്ങളുമായി കുതിക്കുകയായിരുന്ന ബംഗളൂരു ടോർപിഡോസിനെ അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിലാണ് ഹൈദരാബാദ് കീഴടക്കിയത് (13-15,15-10,18-16,14-16,15-11). ബംഗളൂരുവിന്റെ ആദ്യ തോൽവിയാണ്. 14 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറ് കളിയിൽ ഒമ്പത് പോയിന്റുമായി ഹൈദരാബാദ് അഞ്ചാമത്തെത്തി. ദീപു വേണുഗോപാൽ ആണ് കളിയിലെ താരം.

1000293549

യാലെൻ പെന്റോസിനെ ആക്രമണം ഏല്പിച്ചാണ് ബംഗളൂരു ക്യാപ്റ്റൻ മാത്യു വെസ്റ്റ്‌ കളി തുടങ്ങിയത്. ഒന്നാന്തരം ബ്ലോക്കുകളുമായി മുജീബും ജിഷ്ണുവും കളം പിടിച്ചു. ഇതിനിടെ സഹിലിന്റെ മിന്നും സ്‌പൈക്കിലൂടെ ഹൈദരാബാദ് സൂപ്പർ പോയിന്റ് നേടി. പക്ഷേ അതുലിന്റെ സർവീസ് പിഴവ് ബംഗളുരുവിനു ആദ്യ സെറ്റ് സമ്മാനിച്ചു.

രണ്ടാം സെറ്റിൽ ഹൈദരാബാദ് കളി മാറ്റി. അറ്റാക്കിൽ ജോയൽ ബഞ്ചമിൻ താളം കണ്ടെത്തുകയും സഹിലിന്റെ ഓൾറൌണ്ട് പ്രകടനവും ഹൈദരാബാദ് തുണയായി. ശിഖർ സിങ് പ്രതിരോധത്തിന് കരുത്തും പകർന്നു. ഒടുവിൽ പെന്റോസിന്റെ അറ്റാക്കിനു നിയാസ് തടയിട്ടതോടെ ഹൈദരാബാദ് ചുവടുറപ്പിച്ചു.

പ്രീത് കിരണിന്റെ പാസ്സിങ്ങും ഹൈദരാബാദിന് ഗുണം ചെയ്തു. എന്നാൽ സഹിലിന്റെ ലക്ഷ്യം തെറ്റിയ അടി ബംഗളുരുവിനു സൂപ്പർ പോയിന്റ് നൽകി. എന്നാൽ ലിബറോ ദീപുവിന്റെ അതിമനോഹര പ്രതിരോധം ബംഗളുരു അറ്റാക്കർ പെന്റോസിന്റെ വഴിയടച്ചു. ഇത് നിർണായകമായി. വിക്ടർ യുടി യമാമോട്ടോ ക്രോസ്സ് ബോഡി സ്‌പൈക്കുകൾ ഹൈദരാബാദിന് നിർണയക പോയിന്റുകൾ നൽകി. ഇതിനിടെ വെസ്റ്റ് ഒന്നാന്തരം സെർവിലൂടെ ബംഗളുരുവിനു സൂപ്പർ പോയിന്റ് സമ്മാനിച്ചു. സഹിലിനെ ജിഷ്ണു മിന്നും ബ്ലോക്കിൽ തടയുകയും ചെയ്തതോടെ കളി അഞ്ചാം സെറ്റിലേക്ക് വന്നു.

ആദ്യ മൂന്ന് പോയിന്റ് പിടിച്ചു ബംഗളുരു നല്ല തുടക്കം കുറിച്ചതാണ്. എന്നാൽ യുടിയുടെ മികവിൽ ഹൈദരാബാദ് തിരിച്ചു വന്നു. ശിഖറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ബംഗളുരു അറ്റക്കർമാരെ നിലയറുപ്പിക്കാൻ സമ്മതിച്ചില്ല. പിന്നാലെ സേതുവിന്റെ സർവീസ് പിഴവ് സൂപ്പർ പോയിന്റിലും തിരിച്ചടിയായി. ഹൈദരാബാദ് ജയവും പിടിച്ചു.