ഒന്നാമത് TOSHIBA TTTRCC ഓൾ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റിന് തുടക്കം

Newsroom

Picsart 23 09 08 18 08 53 912
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒന്നാമത് തോഷിബ ടിടിആർസിസി ഓൾ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റ്-2023ന്റെ ഉദ്ഘാടനം പത്മശ്രീ കെ എം ബീനമോൾ (ഖേൽ രത്ന & അർജുന അവാർഡ് ജേതാവ്) നിർവഹിച്ചു. ശ്രീ.രാജൻ ഖോബ്രഗഡെ IAS (ചെയർമാനും മാനേജിംഗ് ഡയറക്ടർ, KSEBL), ശ്രീ.രാജീവ് കുമാർ ചൗധരി ഐഎഎസ് (ഡയറക്ടർ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്) എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ഉദ്ഘാടനം.

ഇന്ന് (സെപ്റ്റംബർ 8ന്) വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലുള്ള ടേബിൾ ടെന്നീസ് ഹാളിൽ നടന്ന ചടങ്ങിൽ ശ്രീ.അയ്യപ്പൻ പി വി (തൊഷിബ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), ശ്രീ.ജോബിൻ ജെ ക്രിസ്റ്റി (കോച്ച് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ), ശ്രീ.ഷാജി ജെയിംസ് (ടിഡിടിടിഎ പ്രസിഡന്റ്) എന്നിവരും പങ്കെടുത്തു.

അണ്ടർ 11 മുതൽ 50+ പ്രായമുള്ളവരുടെ വെറ്ററൻസ് ഇവന്റ് വരെയുള്ള 26 ഇനങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 ഓളം കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കും. സെപ്തംബർ 10-ന് വൈകുന്നേരം 5:30-ന് നടക്കുന്ന വനിതാ, പുരുഷ സിംഗിൾസ് ഫൈനലുകളോടെ ടൂർണമെന്റ് അവസാനിക്കും.