ടേബിള്‍ ടെന്നീസ് സിംഗിള്‍സ് ലൈനപ്പ് ആയി, രണ്ട് വീതം ചൈനീസ് താരങ്ങള്‍ പുരുഷ – വനിത വിഭാഗം അവസാന നാലിൽ

Sports Correspondent

ടേബിള്‍ ടെന്നീസ് പുരുഷ – വനിത വിഭാഗം സെമി ഫൈനൽ മത്സരങ്ങള്‍ നാളെ നടക്കും. വനിത വിഭാഗത്തിൽ ആദ്യ സെമിയിൽ ചൈനയുടെ മെംഗ് ചെന്‍ സിംഗപ്പൂരിന്റെ മെംഗ്യു യുവിനെ നേരിടുമ്പോള്‍ രണ്ടാം സെമിയിൽ ജപ്പാന്റെ മിമ ഇറ്റോ ചൈനീസ് താരം യിംഗ്ഷാ സുന്നിനെ നേരിടും.

പുരുഷ വിഭാഗത്തിൽ മാ ലോംഗും ഫാന്‍ ചെംഗ്ഡോംഗും സെമിയിലെത്തിയിട്ടുണ്ട്. മാ ലോംഗിന്റെ എതിരാളി ജര്‍മ്മനിയുടെ ദിമിട്രി ഒവ്ചാരോവ് ആണ്. ഫാന്‍ ചെംഗ്ഡോംഗ് ചൈനീസ് തായ്പേയ് താരം ജു യുന്‍ ലിന്നിനെ നേരിടും.