ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ ആദ്യ മെഡൽ നേടി ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് ടീം ചരിത്രം കുറിച്ചു. അതിശയകരമായ പ്രകടനത്തിൽ, ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പാരീസ് വെങ്കല മെഡലിസ്റ്റുകളും രണ്ടാം സീഡുമായ ദക്ഷിണ കൊറിയയെ 3-2 ന് പരാജയപ്പെടുത്തി, 27-ാമത് ITTF-ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2024-ൻ്റെ സെമിഫൈനലിലേക്ക് മുന്നേറി.
ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ഡബിൾസ് മെഡൽ ജേതാവ് അയ്ഹിക മുഖർജി സിംഗിൾസിൽ അട്ടിമറി നടത്തിയത് വിജയത്തിൽ നിർണായകമായി. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ലോക എട്ടാം നമ്പർ താരം കൊറിയയുടെ ഷിൻ യുബിനെ പരാജയപ്പെടുത്താബ് അയ്ഹികയ്ക്ക് ആയി. 11-9, 7-11, 12-10, 7-11, 11-7 എന്ന സ്‌കോറിന് ജയിച്ച് ഇന്ത്യയ്ക്ക് നിർണായക പോയിൻ്റ് ഉറപ്പിച്ച അയ്ഹിക രണ്ട് തവണ ഷിൻ്റെ തിരിച്ചുവരവ് തടഞ്ഞു. പിന്നീട് ലോക 16-ാം നമ്പർ താരം ജിയോൺ ജിഹിയെ തോൽപ്പിച്ച് ഇന്ത്യക്ക് സമനില ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിലെ രണ്ടാം മത്സരത്തിൽ ജിയോൺ ജിഹിയെ തോൽപ്പിച്ച് മാണിക ബത്രയും ഗണ്യമായ സംഭാവന നൽകി.
ഈ മഹത്തായ വിജയം ടൂർണമെൻ്റിൽ ഇന്ത്യക്ക് അവരുടെ ആദ്യ മെഡൽ ഉറപ്പാക്കി.