ഡബ്ല്യുടിടി സ്റ്റാർ കണ്ടൻഡർ ബ്രസീൽ: ഫൈനലിൽ കാലിടറി മനാവ്-മനുഷ് സഖ്യം, എങ്കിലും ചരിത്രം കുറിച്ച് ഇന്ത്യൻ ടീം

Newsroom

Picsart 25 08 03 11 40 22 263
Download the Fanport app now!
Appstore Badge
Google Play Badge 1


ഡബ്ല്യുടിടി സ്റ്റാർ കണ്ടൻഡർ ഫോസ് ഡോ ഇഗ്വാസു 2025-ൽ ഇന്ത്യയുടെ സ്വപ്നക്കുതിപ്പിന് അവസാനമായി. പുരുഷ ഡബിൾസ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും മനാവ് താക്കറും മനുഷ് ഷായും റണ്ണേഴ്സ് അപ്പായി ടൂർണമെന്റ് പൂർത്തിയാക്കി.
ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള ഇന്ത്യൻ സഖ്യം, ഫൈനലിൽ ആവേശകരമായ പോരാട്ടത്തിൽ രണ്ടാം സീഡുകളായ ജർമ്മനിയുടെ ബെനഡിക്റ്റ് ഡ്യൂഡ-ഡാങ് ക്യു സഖ്യത്തോട് 2-3 എന്ന സ്കോറിന് പരാജയപ്പെട്ടു

ഈ തോൽവിയിലും ഇന്ത്യൻ താരങ്ങളുടെ പ്രകടനം ചരിത്രപരമാണ്. ഡബ്ല്യുടിടി സ്റ്റാർ കണ്ടൻഡർ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ഡബിൾസ് ടീമായി ഇവർ മാറി.
ഈ ടൂർണമെന്റിലുടനീളം മനാവും മനുഷും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജപ്പാന്റെ സാറ്റോഷി ഐഡ-മിസുക്കി ഒയിക്കാവ സഖ്യത്തെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ടൂർണമെന്റ് തുടങ്ങിയത്. പിന്നീട് ഫ്രാൻസിന്റെ ഫ്ലോറിയൻ ബൗറസാഡ്-ലിലിയൻ ബാർഡെറ്റ് സഖ്യത്തെ അഞ്ച് ഗെയിമുകൾ നീണ്ട പോരാട്ടത്തിൽ അതിജീവിച്ചു. സെമിഫൈനലിൽ ചൈനീസ് തായ്പേയിയുടെ ഹുവാങ് യാൻ-ചെങ്-കുവോ ഗുവാൻ-ഹോങ് സഖ്യത്തെയും അഞ്ച് ഗെയിമുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ഇവർ ഫൈനലിൽ എത്തിയത്.
സ്വർണ്ണം നഷ്ടമായെങ്കിലും, ഈ വേദിയിലെ വെള്ളി മെഡൽ ഇന്ത്യൻ ടേബിൾ ടെന്നീസിലെ പുതിയ


ഇനി ശ്രദ്ധ മിക്സഡ് ഡബിൾസ് ഫൈനലിലേക്കാണ്. ലോക റാങ്കിങ്ങിൽ പത്താം സ്ഥാനക്കാരായ മനുഷ് ഷായും ദിയ ചിറ്റാലെയും, ജപ്പാന്റെ സാറ്റോഷി ഐഡ-ഹോനോക ഹാഷിമോട്ടോ സഖ്യത്തിനെതിരെ ഇന്ന് വൈകുന്നേരം ഏറ്റുമുട്ടും.