ഡബ്ല്യുടിടി ഫീഡർ കാരക്കാസിൽ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം ഹർമീത് ദേശായിക്ക് ഇരട്ട വിജയം. മിക്സ്ഡ് ഡബിൾസിലും സിംഗിൾസിലും അദ്ദേഹം കിരീടം നേടി. ഭാര്യ കൃത്വിക റോയിക്കൊപ്പം ചേർന്ന് ഇരുവരും മിക്‌സഡ് ഡബിൾസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സീഡായ ക്യൂബൻ ജോഡികളായ ജോർജ്ജ് കാംപോസ്-ഡാനിയേല ഫൊൻസെക്ക കരാസാന എന്നിവർക്കെതിരെ 3-2 ന് ഫൈനലിൽ ജയിച്ച് ആണ് ചാമ്പ്യൻസായത്. അഞ്ച് ആവേശകരമായ ഗെയിമുകളിലൂടെ പോരാടിയ ദമ്പതികൾ, ഒടുവിൽ 8-11, 11-9, 11-8, 9-11, 11-5 എന്ന സ്‌കോറുകൾക്ക് വിജയിച്ച് കിരീടം ഉറപ്പിച്ചു.

പുരുഷ സിംഗിൾസ് ഇനത്തിൽ ഫ്രാൻസിൻ്റെ ജോ സെഫ്രീഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് ഹർമീത് വിജയം സ്വന്തമാക്കിയത്. 11-7, 11-8, 11-6 എന്നായിരുന്നു സ്കോർ.