ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യൻ താരത്തിന് ലോകറെക്കോർഡോടെ സ്വർണം

ന്യൂഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യൻ തരാം സൗരഭ് ചൗധരിക്ക് ലോകറെക്കോർഡ് നേട്ടത്തോടെ സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ ഇവന്റിൽ ആണ് സൗരഭ് റെക്കോർഡ് ഇട്ടത്. 245 പോയിന്റ് നേടിയ സൗരഭ് സെർബിയയുടെ ഡെമിർ മികെച്ചിനെ ആണ് തോല്പിച്ചത്.

യൂത് ലോകകപ്പിൽ സ്വർണം നേടിയിട്ടുള്ള സൗരഭിന്റെ ആദ്യത്തെ സീനിയർ ലോകകപ്പ് ആണിത്. വിജയത്തോടെ 2020ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനും ഇന്ത്യൻ താരത്തിന് കഴിഞ്ഞു. അവസാന ഷോട്ടിന് മുൻപ് തന്നെ സ്വർണം നേടിയ സൗരഭ് അവസാന ഷോട്ടിൽ ആണ് ലോകറെക്കോർഡ് സ്വാന്തമാക്കിയത്. ജൂനിയർ ലെവലിലും ഇതേ മത്സരയിനത്തിൽ ലോകറെക്കോർഡ് സൗരഭിന്റെ പേരിലാണ്.

Previous articleപകരം വീട്ടാൻ പീറ്റർ ബോഷിന്റെ ബയേർ ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ
Next articleലെസ്റ്റർ സിറ്റിയിൽ ക്ലോഡ് പുവെലിന്റെ മാനേജർ സ്ഥാനം തെറിച്ചു