ഇന്ത്യയ്ക്ക് നിരാശ, ഷൂട്ടിംഗില്‍ മനു ഭാക്കറിനും ഹീന സിദ്ധുവിനും ഫൈനലിനു യോഗ്യതയില്ല

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക വനിത 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ നിരാശ. ഫൈനലിനു യോഗ്യത നേടാനാകാതെ ഇന്ത്യയുടെ ഹീ സിദ്ധുവും മനു ഭാക്കറും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. യോഗ്യത റൗണ്ടില്‍ യഥാക്രം പത്തും പതിനാലും സ്ഥാനങ്ങളിലാണ് മനുവും ഹീനയും എത്തി നിന്നത്.

മനു ഭാക്കര്‍ 573 പോയിന്റും ഹീന സിദ്ധു 571 പോയിന്റുമാണ് നേടിയത്.

ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യൻ താരത്തിന് ലോകറെക്കോർഡോടെ സ്വർണം

ന്യൂഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യൻ തരാം സൗരഭ് ചൗധരിക്ക് ലോകറെക്കോർഡ് നേട്ടത്തോടെ സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ ഇവന്റിൽ ആണ് സൗരഭ് റെക്കോർഡ് ഇട്ടത്. 245 പോയിന്റ് നേടിയ സൗരഭ് സെർബിയയുടെ ഡെമിർ മികെച്ചിനെ ആണ് തോല്പിച്ചത്.

യൂത് ലോകകപ്പിൽ സ്വർണം നേടിയിട്ടുള്ള സൗരഭിന്റെ ആദ്യത്തെ സീനിയർ ലോകകപ്പ് ആണിത്. വിജയത്തോടെ 2020ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനും ഇന്ത്യൻ താരത്തിന് കഴിഞ്ഞു. അവസാന ഷോട്ടിന് മുൻപ് തന്നെ സ്വർണം നേടിയ സൗരഭ് അവസാന ഷോട്ടിൽ ആണ് ലോകറെക്കോർഡ് സ്വാന്തമാക്കിയത്. ജൂനിയർ ലെവലിലും ഇതേ മത്സരയിനത്തിൽ ലോകറെക്കോർഡ് സൗരഭിന്റെ പേരിലാണ്.

സ്വര്‍ണ്ണവും പുതിയ ലോക റെക്കോര്‍ഡുമായി ഇന്ത്യയുടെ അപൂര്‍വി ചന്ദേല

2019 ISSF ലോകകപ്പില്‍ സ്വര്‍ണ്ണവുമായി ഇന്ത്യയുടെ അപൂര്‍വി ചന്ദേല. സ്വര്‍ണ്ണം മാത്രമല്ല പുതിയ ലോക റെക്കോര്‍ഡ് കൂടിയാണ് ഇന്ത്യന്‍ താരം ഇന്ന് സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിത വിഭാഗം ഫൈനലിലാണ് ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണ്ണ നേട്ടം. 24 ഷോട്ടുകളില്‍ നിന്ന് 252.9 പോയിന്റുകളുമായാണ് അപൂര്‍വി സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

മെല്ലെയുള്ള തുടക്കത്തിനു ശേഷം ഇന്ത്യയുടെ 26 വയസ്സുകാരി താരം മെല്ലെ ഒന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു. 16ാം ഷോട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് 10.8 പോയിന്റ് നേടി എത്തിയ താരം തന്റെ അടുത്ത ഷോട്ടില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ആ ഷോട്ടില്‍ 10.6 എന്ന സ്കോര്‍ ആണ് അപൂര്‍വി നേടിയത്.

ചൈനയുടെ സാഹോ റുവോസോ കഴിഞ്ഞ വര്‍ഷം നേടിയ 252.4 എന്ന ലോക റെക്കോര്‍ഡിനെയാണ് അപൂര്‍വി മറികടന്നത്. അപൂര്‍വിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് 251.8 പോയിന്റോട് സാഹോ ഇന്നത്തെ മത്സരം വെള്ളിയില്‍ അവസാനിച്ചപ്പോള്‍ വെങ്കലവും ചൈനയുടെ സു ഹോംഗിനായിരുന്നു. 230.4 പോയിന്റോടെയാണ് വെങ്കല മെഡല്‍ ചൈനീസ് താരം നേടിയത്.

Exit mobile version