ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷയുമായി രാഹി സര്‍ണോബാട്ടും മനു ഭാക്കറും

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പിന്റെ 25മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലില്‍ എത്തിയതോടെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അരികിലെത്തി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബോട്ടും. രണ്ട് യോഗ്യത സ്ഥാനങ്ങളാണ് ഫൈനലിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുവാനായാല്‍ താരങ്ങളെ കാത്തിരിക്കുന്നത്. യോഗ്യത റൗണ്ടില്‍ രാഹി നാലാം സ്ഥാനത്തും മനു 5ാം സ്ഥാനത്തുമായിരുന്നു.

ഇരുവരും യഥാക്രമം 586 പോയിന്റും 585 പോയിന്റുമാണ് യോഗ്യത റൗണ്ടില്‍ നേടിയത്.

മ്യൂണിച്ച് ലോകകപ്പ് ഷൂട്ടിംഗ്: ഫൈനലിലേക്ക് കടന്ന് ഇന്ത്യന്‍ താരങ്ങള്‍

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പിന്റെ ഫൈനലിലേക്ക് കടന്ന് ഇന്ത്യയുടെ രണ്ട് താരങ്ങള്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലിലേക്കാണ് ഇന്ത്യയുടെ സൗരഭ് ചൗധരിയും ഷഹ്സാര്‍ റിസ്വിയും കടന്നത്. യോഗ്യത റൗണ്ടില്‍ സൗരഭ് രണ്ടാം സ്ഥാനത്തും റിസ്വി അഞ്ചാം സ്ഥാനത്തുമാണ് എത്തിയത്. യഥാക്രമം 586 പോയിന്റും 583 പോയിന്റുമാണ് ഇരു താരങ്ങളും തങ്ങളുടെ യോഗ്യ റൗണ്ടില്‍ നേടിയത്.

സ്വര്‍ണ്ണവും ഒളിമ്പിക്സ് യോഗ്യതയും നേടി അഭിഷേക് വര്‍മ്മ

ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി മറ്റൊരു ഇന്ത്യന്‍ താരം കൂടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇവന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടുക വഴി അഞ്ചാമത്തെ ഷൂട്ടിംഗ് ക്വാട്ടയാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് വര്‍മ്മ സ്വന്തമാക്കിയത്. ഫൈനലില്‍ താരം 242.7 പോയിന്റോടു കൂടിയാണ് സ്വര്‍ണ്ണവും ഒളിമ്പിക്സ് ക്വാട്ടയും സ്വന്തമാക്കിയത്.

ഒളിമ്പിക്സ് യോഗ്യത നേടി ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍

ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ 16 വയസ്സുകാരന്‍ താരം ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍. ബീജിംഗില്‍ നടന്ന ISSF ഷൂട്ടിംഗ് ലോകകപ്പിലെ വെള്ളി മെഡല്‍ നേട്ടമാണ് താരത്തിനു 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടിക്കൊടുത്തത്. ഇത് ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന നാലാമത്തെ യോഗ്യത ക്വാട്ടയാണ്.

ഇന്നലെ മിക്സഡ് ടീം വിഭാഗത്തില്‍ ദിവ്യാന്‍ഷ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. അഞ്ജുമിനോടൊപ്പമാണ് മെഡല്‍ നേട്ടം. ഫൈനലിലേക്ക് 629.2 പോയിന്റുമായി മൂന്നാമനായി യോഗ്യത നേടിയ ശേഷം ദിവ്യാന്‍ഷ് 249 പോയിന്റുമായാണ് വെള്ളി മെഡല്‍ നേടിയത്. ചൈനയുടെ സീചെംഗ് ഹുയി ആണ് സ്വര്‍ണ്ണം നേടിയത്. എട്ടാമനായാണ് ചൈനീസ് താരം ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ ഫൈനലില്‍ താരം സ്വര്‍ണ്ണം സ്വന്തമാക്കി.

നാല് ലോക റെക്കോര്‍ഡ്, 14 സ്വര്‍ണ്ണം, ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജൈത്രയാത്ര

14 സ്വര്‍ണ്ണവും 5 വെള്ളിയും 4 വെങ്കലവും ഉള്‍പ്പെടെ 23 സ്വര്‍ണ്ണവുമായി ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യ. ഇതില്‍ 7 സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും വ്യക്തിഗത വിഭാഗത്തിലും 7 സ്വര്‍ണ്ണം 3 വെള്ളി 1 വെങ്കലം എന്നിവ ടീം വിഭാഗത്തിലുമാണ് ഇന്ത്യ നേടിയത്. 4 ലോക റെക്കോര്‍ഡും പുതുതായി ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ സൃഷ്ടിച്ചു. ഒരു വ്യക്തിഗത റെക്കോര്‍ഡും മൂന്ന് ടീം റെക്കോര്‍ഡുമാണ് ഇന്ത്യ സൃഷ്ടിച്ചത്.

16 മെഡല്‍(4 സ്വര്‍ണ്ണം 7 വെള്ളി 5 വെങ്കലം) നേടി റിപബ്ലിക്ക് ഓഫ് കൊറിയ ആണ് രണ്ടാം സ്ഥാനത്തുള്ളത്. 5 വെള്ളിയും 6 വെങ്കലവുമായി ചൈനീസ് തായ്പേയ് മൂന്നാമതായും ചാമ്പ്യന്‍ഷിപ്പ് അവസാനിപ്പിച്ചു.

ലോക റെക്കോര്‍ഡും സ്വര്‍ണ്ണവും, ഇന്ത്യയുടെ ശ്രേയസ്സ് ഉയര്‍ത്തി ശ്രേയ അഗ്രവാല്‍

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ വനിത വിഭാഗത്തില്‍ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ ശ്രേയ അഗ്രവാല്‍. ലോക റെക്കോര്‍ഡോടു കൂടിയ സ്വര്‍ണ്ണമാണ് താരം ഇന്ന് സ്വന്തമാക്കിയത്. 252.5 പോയിന്റ് നേടിയ ശ്രേയ നേരത്തത്തെ റെക്കോര്‍ഡായ 252.4 മറികടന്നാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഇന്ത്യയുടെ തന്നെ മെഹുലി ഘോഷിനു ഇതേ മത്സരയിനത്തില്‍ വെങ്കലം ലഭിച്ചു.

ഒന്ന്, രണ്ട്, മൂന്ന് മെഡലുകള്‍ മൂന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക്

ഏഷ്യന്‍ എയര്‍ ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗം മത്സരത്തില്‍ പോഡിയം കൈയ്യടക്കി ഇന്ത്യന്‍ താരങ്ങള്‍. മെഡലുകള്‍ മൂന്നും സ്വന്തമാക്കിയത് ഇന്ത്യന്‍ താരങ്ങളായിരുന്നു. യഷ് വര്‍ദ്ധന്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ കേവല്‍ പ്രജാപതി വെള്ളി മെഡലും ഐശ്വര്യ പ്രതാപ് സിംഗ് വെങ്കല മെഡലും നേടി.

ഇരട്ട സ്വര്‍ണ്ണവുമായി വീണ്ടും ഇന്ത്യ

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ. 17 വയസ്സുകാരന്‍ ദിവ്യാന്‍ഷ് സിംഗ് പാന്‍വറും 19 വയസ്സുകാരി ഇളവേനില്‍ വലിരിവനുമാണ് ഇന്ന് സ്വര്‍ണ്ണം നേടി ഇന്ത്യയ്ക്ക് ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തിലാണ് ഇരുവരും സ്വര്‍ണ്ണം നേടിയത്.

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണവുമായി മനു ഭാക്കര്‍

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവുമായി ഇന്ത്യയുടെ മനു ഭാക്കര്‍. 239 പോയിന്റ് നേടിയാണ് മനു സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇവന്റിലും മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയിരുന്നു. സൗരവ് ചൗധരിയായിരുന്നു ആ സ്വര്‍ണ്ണ നേട്ടത്തിലെ പങ്കാളി.

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ, നേട്ടം യോഗ്യതയിലെ ലോക റെക്കോര്‍ഡോടു കൂടി

തായ്പേയില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്. സീനിയര്‍ വിഭാഗത്തില്‍ യോഗ്യതയില്‍ ലോക റെക്കോര്‍ഡോടു കൂടിയാണ് താരങ്ങളുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടം. 784 പോയിന്റാണ് ഇരുവരുടെയും നേട്ടം. മുമ്പത്തെ റെക്കോര്‍ഡ് 782 പോയിന്റായിരുന്നു.

അതേ സമയം ജൂനിയര്‍ വിഭാഗത്തിലും സ്വര്‍ണ്ണ മെഡല്‍ നേടുവാന്‍ ഇന്ത്യയ്ക്കായി. ഇന്ത്യയുടെ ഇഷ സിംഗ്-വിജയവീര്‍ സിദ്ദു കൂട്ടുകെട്ടാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 478.5 പോയിന്റുകളോടെയാണ് സ്വര്‍ണ്ണ മെഡല്‍ കൂട്ടുകെട്ട് നേടിയത്. 2018ല്‍ ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ടും സ്വര്‍ണ്ണം സ്വന്തമാക്കി.

ഷൂട്ടിംഗില്‍ സ്വര്‍ണ്ണവുമായി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണം കൂടി. മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം വിഭാഗത്തിലാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 778 പോയിന്റുമായി യോഗ്യത റൗണ്ടില്‍ ഒന്നാമതെത്തുകയും ലോക റെക്കോര്‍ഡിനു ഒപ്പമെത്തുകയും ചെയ്തിരുന്നു കൂട്ടുകെട്ട്.

വ്യക്തിഗത ഇനത്തില്‍ നേരത്തെ സൗരഭ് സ്വര്‍ണ്ണം നേടിയപ്പോള്‍ മനു ഭാക്കറിനു ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ സാധിച്ചിരുന്നില്ല.

ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യൻ വനിതാ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ വനിതാ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്. ഇന്ത്യൻ താരങ്ങളായ മനു ഭകറും ഹീന സിദ്ധുവും ആണ് ഫൈനലിൽ എത്താതെ പുറത്തായത്.

ഇന്ന് നടന്ന ക്വാളിഫൈയിങ് റൗണ്ടിൽ മനു 14ആം സ്ഥാനത്തും ഹീന സിദ്ധു 25ആം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. മനു ഭകർ 573 പോയിന്റും ഹീന സിദ്ധു 571 പോയിന്റുമാണ് നേടിയത്. 25മീറ്റർ ഇനത്തിലും മനു ഭകർ മെഡൽ നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.

Exit mobile version