ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ തങ്ങളുടെ 9ാം സ്വര്‍ണ്ണം നേടി ഇന്ത്യ. ഇന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സറബ്ജോത് സിംഗ് ഇന്ത്യയുടെ 9ാം സ്വര്‍ണ്ണം നേടിയത്. ചൈനീസ് താരങ്ങളെ പിന്തള്ളിയാണ് 239.6 പോയിന്റോടെ സറബ്ജോത് സിംഗ് സ്വര്‍ണ്ണ നേട്ടം ആഘോഷിച്ചത്. രണ്ടാം സ്ഥാനത്തുള്ള ചൈനീസ് താരം ഷെഹാവോ വാംഗ് 237.7 പോയിന്റോടെ വെള്ളി മെഡല്‍ നേടിയപ്പോള്‍ 217 പോയിന്റുമായി ഷിചാംഗ് ലു വെങ്കല മെഡല്‍ നേടി.