ഷബനയുടെ A+ പഠനത്തിളക്കം പവർ ലിഫ്റ്റിങ്ങിൽ കണ്ണൂരിന്റെ സ്വർണ്ണത്തിളക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വയനാട്: മാനന്തവാടി ഗവണ്മെന്റ് കോളേജിലെ രണ്ടാം വർഷ കോമേഴ്സ് ബിരുദ വിദ്യാർത്ഥിനിയായ മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായിലെ അബ്ദുള്ള – ജമീല ദമ്പതികളുടെ മക്കൾ ഷബനയാണ് പഠനത്തിലും സ്പോർട്സിലും ഒരുപോലെ നൂറിൽ നൂറ് നേട്ടത്തിന്റെ മുറ തെറ്റത്ത താരമായിത്തുടരുന്നത്. പഠനത്തിൽ നേരത്തെ തന്നെ മിടുമിടുക്കിയായ ഷബന ഇക്കഴിഞ്ഞ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ 84 കിലോ ഗ്രാം വിഭാഗം വനിതാ പവർ ലിഫ്റ്റിങ്ങ്, വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പുകളിൽ യഥാക്രമം സ്വർണ്ണവും, വെള്ളിയും കരസ്ഥമാക്കി തൃശ്ശൂരിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകാലശാലയെ പ്രതിനിധീകരിയ്ക്കുന്നത്.

നിലമ്പൂർ മുത്തേടം ഗവ.എച്ച്.എസ്.എസ് എടക്കര ജി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിൽ നിന്നും യഥാക്രമം എസ്.എസ്.എൽ.സിയ്ക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കിയാണ് ഷബന ബി.കോം വിദ്യാർത്ഥിയായി മാനന്തവാടി ഗവൺമെന്റ് കോളേജിലെത്തിയത്.

സ്കൂൾ തലത്തിൽ തന്നെ സ്പോർട്സ് തൽപ്പരയായിരുന്നെങ്കിലും ഒരു യാഥാസ്ഥിതിക കുടുബാഗമായ ഷബന കാര്യമായി കായിക മത്സരങ്ങളിലൊന്നും പങ്കെടുക്കുകയോ നേട്ടങ്ങൾ കൈവരിയ്ക്കുകയോ ചെയ്തിരുന്നില്ല എന്നത് കൊണ്ട് തന്നെ എസ്.എസ്.എൽ.സിയ്ക്കോ പ്ലസ്ടുവിനോ ലഭിച്ച A+ വിജയങ്ങളൊന്നും തന്നെ ഗ്രേസ് മാർക്കിന്റെ ബലത്തിലുമായിരുന്നില്ല എന്നതാണ് ഈ പുതിയ കായിക പ്രതിഭയെ മറ്റു പല കായിക താരങ്ങളിൽ നിന്ന് വ്യത്യസ്ഥയാക്കുന്നത്.

സ്കൂൾ പഠനന കാലത്ത് ഷബയുടെ സ്പോർട്സിനോടുള്ള അഭിരുചി അതികമാരും തന്നെ മനസ്സിലാക്കിയിരുന്നില്ല. അല്പ്മെങ്കിലും ഷബനയിലെ കായിക പ്രതിഭയെ മനസ്സിലാക്കിയത് ഷബനയുടെ അമ്മവാൻ അധ്യാപകനായ ഷുഹൈബ് മാത്രം.

പ്ലസ്ടു കഴിഞ്ഞ് മാനന്തവാടി കോളേജിലെത്തിയപ്പോഴും പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കാനായിരുന്നു ഷബനയുടെ മാതാപിതാക്കളായ അബ്ദുല്ലയുടെയും ജമീലയുടെയും ഉപദേശം.

എന്നാൽ മാനന്തവാടി ഗവ. കോളേജിൽ ഈ വർഷം പുതിയ കായികാധ്യാപകനായി ചുമതലയേറ്റ ജംഷാദ് പി.എസ്.സി വഴി താൻ ജീവിതത്തിൽ ആദ്യമായി കായികാധ്യാപക ജോലി ആരംഭിച്ചതിന്റെ ഭാഗമായി കോളേജിലെ തന്റെ പ്രഥമ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പ്രത്യേക പ്രതിഭാന്വോഷണത്തിലാണ് ഷബനയെന്ന രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയുടെ സ്പോട്സ് താൽപ്പര്യവും അഭിരുചിയും മനസ്സിലാക്കിയതും യൂണിവേഴ്സിറ്റി തലത്തിൽ വെയ്റ്റ് ലിഫ്റ്റിംഗും പവർ ലിഫ്റ്റിംഗും മത്സര ഇനങ്ങളായി തിരെഞ്ഞെടുത്ത് പരിശീലനം തുടങ്ങാനുളള ഉപദേശം ലഭിച്ചതും.

എന്നാൽ തുടക്കത്തിൽ സ്പോർട്സിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാൻ തുടങ്ങിയാൽ പഠനകാര്യത്തിൽ ഏറെ മുൻപന്തിയിലുള്ള മകൾ ഇതോടെ പഠനത്തിൽ പിന്നാക്കം പോകും എന്ന് മാതാപിതാക്കൾക്ക് ഭയമുണ്ടായെങ്കിലും.

സ്കൂൾ തലം തൊട്ട് താൻ പഠിച്ച എല്ലാ കോഴ്സുകളിലും, വിവിധ എൻട്രൻസ്, യു.ജി.സി, സെറ്റ്, വിവിധ വകുപ്പുകളിലേക്കുള്ള പി.എസ്.എസ്.സി തുടങ്ങി താൻ ജീവിതത്തിൽ എഴുതിയ എല്ലാ പരീക്ഷകളും ഉയർന്ന റാങ്കോട് കൂടി പാസായ ചരിത്രം കൂടിയുള്ള ജംഷാദ് എന്ന യുവ കായികധ്യാപകൻ പഠനവും സ്പോർട്സും ഒരുപോലെ കൊണ്ടു നടന്ന് രണ്ടിലും ഒരു പോലെ മേൽ പറഞ്ഞ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച തന്റെ സ്വന്തം അനുഭവങ്ങൾ ഷബനയുടെ മാതാപിതാക്കളെ പറഞ്ഞ് ബോധിപ്പിച്ചതോടെ അവരുടെ പൂർണ്ണ പിന്തുണയും പ്രോത്സാഹനങ്ങളും ലഭിച്ചു.

മാനന്തവാടി ഗവ.കോളേജിനും കണ്ണൂർ യൂണിവേഴ്സിറ്റിയ്ക്കും ഉപരിയായി കേരളത്തിനു തന്നെ ഒരു മികച്ച കായിക പ്രതിഭയെയാണ് ഷബനയെന്ന വിദ്യാർത്ഥിയിലൂടെ ലഭിച്ചിരിയ്ക്കുന്നത് എന്നാണ് കായികാധ്യാപകരുടെയും പരിശീലകരുടെയും വിലയിരുത്തൽ.