ഇംഗ്ലീഷ് റഗ്ബി താരം മാകോ വുനിപോളക്ക് കൊറോണ വൈറസ് ബാധയാണ് എന്ന് സംശയം. ഇതിനെ തുടർന്ന് താരം ഡോക്ടർമാരുടെ നിർദേശപ്രകാരം കളിക്കളത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചു. താരത്തിനെ ഒറ്റക്ക് നിരീക്ഷിക്കാനും തീരുമാനിച്ചു. ഇതോടെ 6 രാജ്യങ്ങളുടെ മത്സരത്തിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ താരം കളിക്കില്ല എന്നുറപ്പായി. ടോങ വംശജനായ താരം കഴിഞ്ഞ ആഴ്ച ടോങ സന്ദർശനത്തിനു ശേഷം മടങ്ങുമ്പോൾ ഹോങ് കോങ് വഴി ആണ് ഇംഗ്ലണ്ടിൽ എത്തിയത്.
ഇത് വരെ കൊറോണ വൈറസ് ബാധയുടെ വലിയ ലക്ഷണങ്ങൾ ഒന്നും താരം കാണിച്ചില്ല എങ്കിലും നിരവധി കൊറോണ ബാധ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത ഹോങ് കോങിലൂടെ സഞ്ചരിച്ചതിനാൽ താരത്തെ നിരീക്ഷിക്കാൻ ഇംഗ്ലീഷ് റഗ്ബി യൂണിയൻ തീരുമാനിക്കുക ആയിരുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗം ആയി ആണ് താരത്തെ നിരീക്ഷിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ഈ നില തുടർന്നാൽ ടൂർണമെന്റിലെ മറ്റ് മത്സരങ്ങളും താരത്തിന് നഷ്ടമാവും. നിലവിൽ ഇത് വരെ 51 കൊറോണ വൈറസ് രോഗങ്ങൾ ആണ് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സഖ്യ ഇനിയും കൂടിയാൽ നിരവധി കായികമത്സരങ്ങളെ അത് ബാധിക്കും എന്നുറപ്പാണ്.