റുപേ പ്രൈം വോളിബോൾ ലീഗ്: അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിന്‌ ജയം

Newsroom

ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗിൻ്റെ മൂന്നാം സീസണിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിന്‌ തകർപ്പൻ തുടക്കം. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ്‌ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചു (15–10, 15–11, 15–12). അഹമ്മദാബാദിന്റെ എ മുത്തുസാമിയാണ്‌ കളിയിലെ താരം.

വോളി 24 02 15 20 36 24 549

ആദ്യ സെറ്റിന്റെ തുടക്കത്തിൽ അൽപ്പം പതറിയെങ്കിലും ക്യാപ്‌റ്റൻ മുത്തുസാമിയുടെ തകർപ്പൻ പ്രകടനത്തിലൂടെ അഹമ്മദാബാദ്‌ കളംപിടിക്കുകയായിരുന്നു. ആർ അംഗമുത്തു, എസ്‌ നന്ദഗോപാൽ, മാക്‌സ്‌ സെനിക എന്നിവരും മികച്ച കളിയാണ്‌ അഹമ്മാബാദിനായി പുറത്തെടുത്തത്‌.
ഇന്ന്‌ രാത്രി 8.30ന്‌ നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ കാലിക്കറ്റ്‌ ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ഏറ്റുമുട്ടും. രാത്രി 6.30ന്‌ നടക്കുന്ന ആദ്യ കളിയിൽ മുംബൈ മെറ്റിയോഴ്‌സ്‌ ഡൽഹി തൂഫാൻസിനെ നേരിടും.