മുംബൈ മിറ്റിയോഴ്‌സിനെ വീഴ്‌ത്തി കൊൽക്കത്ത തണ്ടർബോൾട്ട്‌സ്‌ ഒന്നാമത്‌

Newsroom

ഹൈദരാബാദ്‌: റുപേ പ്രൈം വോളിബോൾ ലീഗിൽ കൊൽക്കത്ത തണ്ടർബോൾട്ട്‌സ്‌ വിജയവഴിയിൽ തിരിച്ചെത്തി. തിങ്കളാഴ്‌ച ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ മിറ്റിയോഴ്‌സിനെയാണ്‌ കൊൽക്കത്ത തോൽപ്പിച്ചത്‌ (3–2). സ്‌കോർ: 12–15, 15–6, 12–15, 15–11, 15–11. ജയത്തോടെ പട്ടികയിൽ കൊൽക്കത്ത ഒന്നാമതെത്തി.

Picsart 23 02 20 21 46 23 405

അവസാന മത്സരത്തിൽ കാലിക്കറ്റ്‌ ഹീറോസിനോട്‌ തോറ്റ കൊൽക്കത്ത തകർപ്പൻ തിരിച്ചുവരാണ്‌ നടത്തിയത്‌. ആദ്യ സെറ്റിൽ അപ്രതീക്ഷിതമായി പിന്നിൽപ്പോയ കൊൽക്കത്ത അശ്വൽ റായിയുടെയും കോഡി കാൾഡ്‌വെല്ലിന്റെയും മികവിൽ തിരിച്ചുവന്നു. രണ്ടാം സെറ്റ്‌ 15–6നാണ്‌ നേടിയത്‌. മൂന്നാം സെറ്റ്‌ കൈവിട്ടു. എന്നാൽ അവസാന രണ്ട്‌ സെറ്റുകൾ ആധികാരികമായി സ്വന്തമാക്കി. അഞ്ച്‌ കളിയിൽ നാലാം ജയമാണ്‌ കൊൽക്കത്തയ്‌ക്ക്‌. മുംബൈയുടെ നാലാം തോൽവിയാണിത്‌.

റുപേ പ്രൈംവോളിബോൾ ലീഗിൽ ഇന്ന്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സും ബംഗളൂരു ടോർപ്പിഡോസും തമ്മിൽ ഏറ്റുമുട്ടും. രണ്ട്‌ ടീമുകൾക്കും അഞ്ച്‌ കളികളിൽ ആറ്‌ വീതം പോയിന്റാണുള്ളത്‌.