റുപൈ പ്രൈം വോളിബോള്‍ ലീഗില്‍ ആവേശം തീര്‍ത്ത് വിജയ് ദേവരകൊണ്ട

Newsroom

ഹൈദരാബാദ്: ശനിയാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗില്‍ സാനിധ്യം കൊണ്ട് ആവേശം തീര്‍ത്ത് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട. ചെന്നൈ ബ്ലിറ്റ്‌സിനെതിരായ സ്വന്തം ടീമിന്റെ പ്രകടനം കാണാനാണ് താരം എത്തിയത്. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്റെ സഹ ഉടമയാണ് വിജയ് ദേവരകൊണ്ട. വോളിബോളിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും, രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന ലീഗുകളിലൊന്നായി റുപൈ പ്രൈം വോളിബോള്‍ ലീഗ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

Picsart 23 02 19 00 03 44 730

ഹൈദരാബാദ് നഗരത്തോടുള്ള എന്റെ ഇഷ്ടവും കായിക പ്രേമവുമാണ് ടീമിന്റെ ഭാഗമാവാന്‍ എന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. റുപേ പ്രൈം വോളിബോള്‍ ലീഗ് പ്രേക്ഷകരുടെ കാര്യത്തിലും കളിക്കാരുടെ കാര്യത്തിലും ലോകമെമ്പാടുമുള്ള വോളിബോള്‍ ലീഗുകളില്‍ ഏറ്റവും മികച്ചതായി മാറുമെന്നും ലീഗിന്റെ ഭാവി പ്രവചിച്ചുകൊണ്ട് വിജയ് ദേവരകൊണ്ട കൂട്ടിച്ചേര്‍ത്തു.