ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിന്‌ ത്രസിപ്പിക്കുന്ന വിജയം

Newsroom

ഹൈദരാബാദ്‌: പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ച്‌ റുപേ പ്രൈംവോളിബോൾ ലീഗിൽ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സ്‌ ബംഗളൂരു ടോർപ്പിഡോസിനെ കീഴക്കി. സ്‌കോർ: 15–13, 14–15, 9–15, 15–10, 15–12. ഹൈദരാബാദിന്റെ എസ്‌ വി ഗുരു പ്രശാന്ത്‌ കളിയിലെ താരമായി.

Picsart 23 02 21 22 16 35 081

ട്രെന്റ്‌ ഒഡിയയുടെ പ്രകടനത്തിലൂടെ ഹൈദരാബാദ്‌ ആദ്യ സെറ്റിൽ ആധിപത്യം കാട്ടി. എന്നാൽ ബംഗളൂരു അടുത്ത രണ്ട്‌ സെറ്റിൽ ആധികാരിക ജയത്തോടെ മുന്നേറി. നാലാം സെറ്റിലായിരുന്നു ഹൈദരാബാദിന്റെ മറുപടി. അവസാന സെറ്റിൽ ബംഗളൂരു പ്രതിരോധത്തെ തകർത്ത്‌ ഹൈദരാബാദ്‌ ജയം സ്വന്തമാക്കി.

റുപേ പ്രൈംവോളിബോൾ ലീഗിൽ ഇന്നും നാളെയും മത്സരമില്ല. 24ന്‌ കൊച്ചി രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ കൊച്ചി ലെഗിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ്‌ ഹീറോസ്‌ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. രാത്രി ഏഴ്‌ മണിക്കാണ്‌ കളി.