Picsart 23 04 28 11 45 32 973

സഞ്ജു മറ്റുള്ളവർക്ക് മാതൃകയാകുന്ന ക്യാപ്റ്റൻ ആണ് എന്ന് സംഗക്കാര

ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രാജസ്ഥാനെ 32 റൺസിന്റെ തകർപ്പൻ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ സഞ്ജു സാംസണെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലകൻ കുമാർ സംഗക്കാര. സഞ്ജു തന്റെ സഹതാരങ്ങൾക്ക് ഒരു ഉദാഹരമായി മാറുന്ന ക്യാപ്റ്റൻ ആണെന്ന് സംഗക്കാര പറഞ്ഞു.

“സഞ്ജു ഇന്നലെ റൺസ് നേടിക്കാണില്ല.പക്ഷേ അവൻ എപ്പോഴും ടീമിന് വേണ്ടിയാണ് കളിക്കുന്നത്. സ്വന്തം റണ്ണുകളെക്കുറിച്ചല്ല ചിന്തിക്കുന്നത്. മറിച്ച് അവൻ അങ്ങനെ സ്കോർ ചെയ്യണം എന്നാണ് ചിന്തിക്കുന്നത്‌. ഇന്നലെ ആക്രമിച്ചു കളിക്കാൻ ആണ് സഞ്ജു ശ്രമിച്ചത്‌. റൺസ് പരിഗണിക്കണ്ട. പക്ഷെ അവൻ മാതൃകയായി നയിച്ചു.” സംഗക്കാര പറഞ്ഞു..

സഞ്ജുവിന്റെ സനീപനം മറ്റുള്ളവരും അതുപോലെ ഇന്നിങ്സിനെ സമീപിക്കാൻ കാരണമായി എന്നും സംഗക്കാര പറഞ്ഞു. 8 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി രാജസ്ഥാൻ റോയൽസ് ആണ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത്‌. കഴിഞ്ഞ വർഷം, ടൂർണമെന്റിന്റെ ഫൈനലിലേക്ക് ടീമിനെ നയിക്കാനും സഞ്ജുവിനായിരുന്നു.

Exit mobile version