ഇന്ത്യയുടെ അഭിമാന താരമായ നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തന്റെ ആദ്യ ത്രോയിൽ തന്നെ 88.77 മീറ്റർ എറിയാൻ നീരജിനായി. ഇത് നീരജിന് പാരീസ് ഒളിമ്പിക്സ് യോഗ്യതയും നൽകി. 85.50 മീറ്റർ ആയിരുന്നു പാരീസ് ഒളിമ്പിക്സിന്റെ യോഗ്യത മാർക്ക്. ഗ്രൂപ്പ് എയിൽ 88.77 എറിഞ്ഞ നീരജ് തന്നെ ഒന്നാമത് ഫിനിഷ് ചെയ്ത് ഫൈനൽ റൗണ്ടിലേക്ക് മുന്നേറി.
ഈ സീസണിലെ നീരജിന്റെ ഏറ്റവും മികച്ച ത്രോ ആണിത്. കരിയറിലെ നാലാമത്തെ മികച്ച ത്രോയും. ഇനി ഫൈനൽ റൗണ്ടിൽ 90 മീറ്റർ ഭേദിക്കുക ആകും നീരജിന്റെ ലക്ഷ്യം. 89.94 ആണ് നീരജിന്റെ പേഴ്സൺൽ ബെസ്റ്റ്.
ഗ്രൂപ്പ് എയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ഡി പി മനു 81.31 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് എത്തി. അടുത്ത് ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞാലെ അദ്ദേഹത്തിന് ഫൈനലിൽ എത്താൻ ആകുമോ എന്ന് അറിയാൻ ആകൂ. ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ കിഷോർ മത്സരിക്കുന്നുണ്ട്.