ആദ്യ പത്ത് സ്ഥാനത്തിലേക്കെത്തി കമല്‍പ്രീത് കൗര്‍

Sports Correspondent

ഒളിമ്പിക്സിൽ ഡിസ്കസ് ത്രോയിൽ മെഡൽ നേട്ടമൊന്നും സ്വന്തമാക്കുവാനായില്ലെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടി ആറാം സ്ഥാനത്ത് എത്തിയ കമൽപ്രീത് കൗറിന് ലോക റാങ്കിംഗിൽ പത്താം സ്ഥാനത്തേക്കുയര്‍ന്നു.

22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കമല്‍പ്രീത് പത്താം റാങ്കിലേക്ക് ഉയര്‍ന്നത്. യോഗ്യത റൗണ്ടിൽ 64 മീറ്റര്‍ എറിഞ്ഞ കമൽപ്രീത് കൗര്‍ രണ്ടാമതായാണ് ഫൈനലിലേക്ക് കടന്നത്. ഫൈനലിൽ 63.70 മീറ്റര്‍ ആണ് കമല്‍പ്രീത് എറിഞ്ഞത്.