തമിഴ് തലൈവാസ് – പൂനേരി പൾതാൻ പോരാട്ടം സമനിയിൽ

പ്രോ കബഡി ലീഗിൽ തമിഴ് തലൈവാസ് – പൂനേരി പൾതാൻ പോരാട്ടം സമനിയിൽ പിരിഞ്ഞു. ഇരു ടീമുകളും 31 പോയന്റ് വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. യുവതാരങ്ങളായ അജിതും മൻജീതുമാണ് ഇരു ടീമുകൾക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തത്.

15-13 ന്റെ ലീഡ് ആദ്യ പകുതിയിൽ പൂനേരി പൾതാൻ നേടിയിരുന്നു. എന്നാൽ തലൈവാസ് മികച്ച തിരിച്ച് വരവാണ് നടത്തിയത്. ഏഴ് റെയിഡ് പോയന്റും ഒരു ബോണസ് പോയന്റുമായി 8 പോയന്റ് നേടി വി. അജിത് കുമാർ തലൈവാസിന് സമനില നൽകി. രാഹുൽ ചൗധരിയും 8 പോയന്റ് നേടി. സുർജിത് സിംഗ്, പങ്കജ് എന്നിവർ പൂനേരി പൾടാന് വേണ്ടി 7 പോയന്റ് വീതം നേടി. പ്രതിരോധത്തിലെ പാളിച്ചകളാണ് ഒരു ടീമുകൾക്കും വിനയായത്.

Previous articleഇന്ത്യന്‍ ടീമിന് ഭീഷണി, ഇമെയില്‍ എത്തിയത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക അക്കൗണ്ടില്‍
Next articleഓസ്ട്രേലിയ ‘രക്ഷപ്പെട്ടു’ എന്നത് ശരിയല്ല