പാന്തേഴ്സിനു 6 പോയിന്റ് ജയം, വീഴ്ത്തിയത് സ്റ്റീലേര്‍സിനെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രൊ കബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. ഹരിയാന സ്റ്റീലേര്‍സിനെതിരെയാണ് ടീം 38-32 എന്ന 6 പോയിന്റ് ലീഡ് കരസ്ഥമാക്കി വിജയം കുറിച്ചത്. പകുതി സമയത്ത് പിന്നില്‍ പോയ ശേഷമാണ് ജയ്പൂരിന്റെ മികച്ച തിരിച്ചുവരവ്. 20-18നു ഹരിയാനയായിരുന്നു ആദ്യ പകുതി അവസാനിച്ചപ്പോള്‍ മുന്നില്‍.

12 പോയിന്റ് നേടിയ ദീപക് ഹൂഡയായിരുന്നു ജയ്പൂരിന്റെ ടോപ് സ്കോറര്‍. മത്സരത്തിലെയും ടോപ് സ്കോര്‍ ഗൂഡയായിരുന്നു. ഹരിയാനയ്ക്കായി വികാസ ഖണ്ഡോല 10 പോയിന്റ് നേടി. 22-21 എന്ന നിലയില്‍ ഹരിയാനയായിരുന്നു റെയിഡിംഗില്‍ മുന്നില്‍. എന്നാല്‍ പ്രതിരോധത്തിലെ മികവാണ് ജയ്പൂരിനു തുണയായത്. 12-7 നു ആ വിഭാഗത്തില്‍ ടീം മുന്നിട്ട് നിന്നു. ജയ്പൂര്‍ നാല് ഓള്‍ഔട്ട് പോയിന്റ് കരസ്ഥമാക്കിയപ്പോള്‍ ഹരിയാനയ്ക്ക് ഈ ഗണത്തില്‍ രണ്ട് പോയിന്റ് ലഭിച്ചു.