ജോൺ സീന ആദ്യമായി ഇന്ത്യയിൽ മത്സരിക്കാൻ എത്തുന്നു

Newsroom

ഒന്നിലധികം തവണ ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യനായ ജോൺ സീന സെപ്തംബർ 8ന് ഹൈദരാബാദിൽ നടക്കാനിരിക്കുന്ന സൂപ്പർസ്റ്റാർ സ്‌പെറ്റാക്കിളിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തും. ആദ്യമായിലകും ജോൺ സീന ഇന്ത്യയിൽ വെച്ച് മത്സരിക്കുന്നത്.

Picsart 23 08 22 10 52 50 929

യുഎസ് ചാമ്പ്യൻഷിപ്പിൽ ഓസ്റ്റിൻ തിയറിയെ നേരിട്ടപ്പോഴാണ് സീന അവസാനമായി WWE-യിൽ ഈ വർഷം ഇറങ്ങിയത്‌. അന്ന് തിയറിയോട് മത്സരത്തിൽ പരാജയപ്പെട്ടു.

16 തവണ ലോക ചാമ്പ്യനായ താരം താൻ ഇന്ത്യയിൽ ആദ്യമായി മത്സരിക്കും എന്നും രാജ്യത്തെ WWE ആരാധകരെ കാണാൻ ആവേശഭരിതനാണെന്നും പറഞ്ഞു.

“#Smackdown-ൽ @WWE ഫാമിലിയുമായി വീണ്ടും ഒന്നിക്കാൻ കാത്തിരിക്കാനാവില്ല! ഇന്ത്യയിൽ #WWE യൂണിവേഴ്‌സിനെ കണ്ടുമുട്ടുന്നതിലും ഇന്ത്യയിൽ ആദ്യമായി ഗുസ്തി പിടിക്കുന്നതിലും വളരെ ആവേശമുണ്ട്! എല്ലാവരെയും പെട്ടെന്ന് കാണാം” എക്‌സിൽ ജോൺ സീന പറഞ്ഞു.

2017ന് ശേഷം ആദ്യമായി ഇന്ത്യയിലേക്കുള്ള കമ്പനിയുടെ വരബ് ഓഗസ്റ്റിൽ WWE പ്രഖ്യാപിച്ചിരുന്നു. സേത്ത് റോളിൻസ്, ബെക്കി ലിഞ്ച്, ജിന്ദർ മഹൽ തുടങ്ങിയ വമ്പൻ പേരുകൾ ഇതിനകം തന്നെ ഇവന്റിനായി എത്തും എന്ന് ഉറപ്പായിട്ടുണ്ട്.