ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന്‍ അവാര്‍ഡ്

- Advertisement -

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന്‍ അവാര്‍ഡിനു ശുപാര്‍ശ. അര്‍ജ്ജുന്‍ അവാര്‍ഡ് കമ്മിറ്റുയുടെ ശുപാര്‍ശ കായിക മന്ത്രാലം അനുമതി നല്‍കുന്നതോടെ അര്‍ജ്ജുന്‍ അവാര്‍ഡ് ജിന്‍സണ് സ്വന്തമാകും. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്റര്‍ സ്വര്‍ണ്ണവും 800 മീറ്റര്‍ വെള്ളിയും സ്വന്തമാക്കിയ ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ജ്ജുന്‍ അവാര്‍ഡ് പുരസ്കാരം ലഭിയ്ക്കുകയായിരുന്നു. അവാര്‍ഡ് കമ്മിറ്റിയുടെ യോഗം തുടരുന്നതിനാല്‍ മറ്റു മലയാളി താരങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ടോയെന്നത് വ്യക്തമാകും.

നേരത്തെ പിയു ചിത്രയുടെ പേരും സാധ്യത പട്ടികയിലുണ്ടായിരുന്നു. അല്പ സമയത്തിനകം യോഗം അവസാനിക്കുന്ന മുറയ്ക്ക് മാത്രമേ ഇതിന്മേലുള്ള കൂടുതല്‍ വിവരം അറിയുക.

Advertisement