പുരുഷന്മാർക്ക് പിറകെ ഹാന്റ് ബോളിൽ സ്വർണം നേടി ഫ്രാൻസ് വനിത ടീമും

Screenshot 20210808 175403

ഒളിമ്പിക് ഹാന്റ് ബോളിൽ തങ്ങളുടെ ശക്തി വനിത വിഭാഗത്തിലും തെളിയിച്ചു ഫ്രാൻസ്. ചരിത്രത്തിൽ ആദ്യമായി ആണ് ഫ്രാൻസിന്റെ വനിത ടീം ഒരു ടീം ഇനത്തിൽ ഒളിമ്പിക് സ്വർണം നേടുന്നത്. ഹാന്റ് ബോളിൽ ഒളിമ്പിക് സ്വർണം നേടിയതോടെ ലോകകപ്പ് യൂറോപ്യൻ ട്രോഫി എന്നീ മൂന്നു നേട്ടവും കൈവരിക്കുന്ന ആദ്യ ടീമായും ഫ്രാൻസ് മാറി.

സോവിയറ്റ് യൂണിയനും യൂഗോസ്ലോവിയക്കും ശേഷം ഹാന്റ് ബോളിൽ പുരുഷ, വനിത വിഭാഗങ്ങളിൽ സ്വർണം നേടുന്ന രാജ്യവും ആയി ഫ്രാൻസ്. റഷ്യൻ ഒളിമ്പിക് കമ്മിറ്റിക്ക് എതിരെ ആവേശകരമായ മത്സരത്തിൽ 30-25 എന്ന സ്കോറിന് ആണ് ഫ്രഞ്ച് പെൺ പട ജയം കണ്ടത്. അതേസമയം സ്വീഡനെ 36-19 നു തകർത്ത നോർവേ വെങ്കലം സ്വന്തമാക്കി.

Previous articleമാഞ്ചസ്റ്ററിന്റെ ടുവൻസെബെ ഇനി ആസ്റ്റൺ വില്ലയിൽ
Next articleടോക്കിയോ ഒളിമ്പിക്‌സിലെ അവസാന സ്വർണ മെഡൽ സ്വന്തമാക്കി സെർബിയൻ വാട്ടർ പോളോ ടീം