ടോക്കിയോ ഒളിമ്പിക്‌സിലെ അവസാന സ്വർണ മെഡൽ സ്വന്തമാക്കി സെർബിയൻ വാട്ടർ പോളോ ടീം

Screenshot 20210808 173912

ടോക്കിയോ ഒളിമ്പിക്‌സിലെ 339 മത്തെയും അവസാനത്തെയും സ്വർണം സ്വന്തമാക്കി സെർബിയൻ പുരുഷ വാട്ടർ പോളോ ടീം. അത്യന്ത്യം ആവേശകരമായ മത്സരത്തിൽ ഗ്രീസിനെ 13-10 നു തോൽപ്പിച്ചാണ് സെർബിയ സ്വർണം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിൽ ആണ് സെർബിയ വാട്ടർ പോളോയിൽ സ്വർണം നേടുന്നത്.

പരാജയപ്പെട്ടു എങ്കിലും ശക്തരായ ഗ്രീക്ക് ടീം വെള്ളി നേടി കരുത്ത് തെളിയിച്ചു. സൂപ്പർ താരം മിലാൻ അലക്‌സിച് അടക്കമുള്ളവരുടെ മികവ് ആണ് സെർബിയക്ക് സ്വർണം സമ്മാനിച്ചത്. അതേസമയം സ്‌പെയിനിനെ 9-5 നു തോൽപ്പിച്ച ഹംഗറി വെങ്കലവും സ്വന്തമാക്കി.

Previous articleപുരുഷന്മാർക്ക് പിറകെ ഹാന്റ് ബോളിൽ സ്വർണം നേടി ഫ്രാൻസ് വനിത ടീമും
Next articleഅവസാന ദിനം ചൈനയെ പിന്തള്ളി അമേരിക്ക ഒളിമ്പിക് ജേതാക്കളായി, ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം