അഞ്ചു വർഷത്തിനിടെ ആദ്യ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ടൈഗർ വുഡ്‌സ്

- Advertisement -

അഞ്ചു വർഷത്തിനിടെ ആദ്യ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി സ്വപ്നതുല്യമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ടൈഗർ വുഡ്‌സ്. തന്റെ 80th PGA ടൂർ ടൈറ്റിലാണ് ടൈഗർ വുഡ്‌സ് സ്വന്തമാക്കിയത്. അറ്റ്ലാന്റയിലെ ഈസ്റ്റ് ലേക്ക്‌ ഗോൾഫ് കോർട്ടിലാണ് ടൈഗർ വുഡ്‌സ് ചരിത്രമെഴുതിയത്.

വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഗോൾഫിങ് ഇതിഹാസം കാഴ്ച വെച്ചത്. ഈ വിജയം 42 കാരനായ ടൈഗർ വുഡ്സിനെ ലോക റാങ്കിങ്ങിൽ പതിമൂന്നാമത് എത്തിച്ചു. അടുത്തതായി അമേരിക്കൻ ടീമിനൊപ്പം ഫ്രാൻസിൽ വെച്ച് നടക്കുന്ന റൈഡർ കപ്പിലായിരിക്കും വുഡ്‌സ് പങ്കെടുക്കുക.

Advertisement