PUBG ഇന്ത്യയിൽ ഉടൻ തിരികെയെത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിലക്ക് നേരിട്ടതിനെ തുടർന്ന് ഇന്ത്യ വിട്ട PUBG മൊബൈൽ ഗെയിം ഉടൻ ഇന്ത്യയിലേക്ക് തിരികെയെത്തും. ഇതിനായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് പബ്ജി ഉടമകൾ പറയുന്നു. രണ്ട് മാസം മുമ്പായിരുന്നു 118 ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിനോടൊപ്പം പബ്ജിയും ഇന്ത്യൻ ഗവൺമെന്റ് നിരോധിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമല്ല എന്ന കാരണം ചൂണ്ടി കാണിച്ചായിരുന്നു നിരോധനം.

പബ്ജി ഉടമകളായ ക്രാഫ്റ്റോൺ ഇന്ത്യക്ക് വേണ്ടി പുതിയ ഒരു പബ്ജി തന്നെ നിർമ്മിക്കും. സ്വകാര്യ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സുരക്ഷിതമായിരിക്കുമെന്ന് ഈ പുതിയ ആപ്പ് ഉറപ്പിക്കും. പബ്ജിയുടെ പ്രധാന നിക്ഷേപകർ ആയിരുന്നു ടെൻസന്റുമായി പുതിയ മൊബൈൽ ആപ്പിന് യാതൊരു ബന്ധവുൻ ഉണ്ടാകില്ല എന്നും ക്രാഫ്റ്റോൺ ഉറപ്പു നൽകുന്നു. എന്തായാലും ആപ്പ് തിരികെ വരും എന്ന വാർത്ത ആയിരകണക്കിന് പബ്ജി ഗെയ്മേഴ്സിന് ആശ്വാസം നൽകും. ഇന്ത്യയിൽ 50 മില്യണിൽ അധികം യൂസേഴ്സ് പബ്ജിക്ക് ഉണ്ടായുരുന്നു.