ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് സസ്പെൻഷൻ!!

Newsroom

Picsart 23 01 18 15 06 34 043
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വനിതാ സ്പ്രിന്റർ ദ്യുതി ചനന്ദിന് സസ്പെൻഷൻ. നിലവിലെ 100 മീറ്റർ ദേശീയ ചാമ്പ്യനായ ദ്യുതി ചന്ദ് ഇത്തേജക മരുന്ന് പരിശോധനയിൽ പോസിറ്റീവായതിനെത്തുടർന്ന് ആണ് സസ്‌പെൻഷനിലായത്. ദ്യുതി അനാബോളിക് സ്റ്റിറോയിഡുകൾക്ക് സമാനമായ അനാബോളിക് ഗുണങ്ങളുള്ള ഒരു ക്ലാസ് സെലക്ടീവ് ആൻഡ്രോജൻ റിസപ്റ്റർ മോഡുലേറ്ററുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

ദ്യുതി 23 01 18 15 06 50 273

കൂടുതൽ അന്വേഷണം നടക്കുകയും അതിന്റെ ഫലം വരും വരെ ദ്യുതിയെ താൽക്കാലികമായി സസ്‌പെൻഷൻ ചെയ്യാനും തീരുമാനിച്ചു. ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ ആയിരുന്നു ദ്യുതി അവസാനം മത്സരിച്ചത്.

2018 ഏഷ്യൻ ഗെയിംസിൽ 100 ​​മീറ്റർ, 200 മീറ്റർ വനിതാ സ്പ്രിന്റിൽ വെള്ളി നേടിയ താരമാണ് ദ്യുതി. 2013, 2017, 2019 വർഷങ്ങളിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ദ്യുതി നേടിയിരുന്നു.