കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുവാനുള്ള ശ്രമവുമായി ഐസിസി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2022 ബിര്‍മിംഗ്ഹം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റിന്റെ പ്രാതിനിധ്യം ഉറപ്പാക്കുവാനുള്ള ശ്രമങ്ങളുമായി ഐസിസി. ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ ആണ് ഈ തീരുമാനം അറിയിച്ചത്. വനിത ടി20യാവും ഗെയിംസിന്റെ ഭാഗമായി ഉള്‍പ്പെടുത്തുവാനായി ഐസിസി ശ്രമിക്കുന്നത്. വനിത ക്രിക്കറ്റും കോമണ്‍വെല്‍ത്ത് ഗെയിംസും തമ്മിലുള്ള പുതു ചരിത്രമാവും ഇതെന്നാണ് ഡേവിഡ് അറിയിച്ചത്.

വനിത ക്രിക്കറ്റില്‍ ആരാധകരുടെ താല്പര്യം വ്ര‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഡേവിഡ് റിച്ചാര്‍ഡ്സണ്‍ അറിയിച്ചു. ബിര്‍മിംഗ്ഹം എന്ന പട്ടണത്തിന്റെ ക്രിക്കറ്റുമായുള്ള അടുത്ത ബന്ധവും ഗെയിംസില്‍ ക്രിക്കറ്റ് എത്തുമ്പോള്‍ തുണയാകുമെന്നും ഐസിസി വ്യക്തമാക്കി. പ്രാദേശികമായി തന്നെ സ്റ്റേഡിയങ്ങള്‍ ലഭ്യമാണെന്നതും കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് അറിയുന്നത്.